വീട്ടിനുള്ളില്‍ ഉറുമ്പരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടമ്മ മരിച്ചു; മക്കള്‍ അറസ്റ്റില്‍

കൊല്ലം: വീട്ടിനുള്ളില്‍ ഉറുമ്പരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടമ്മ മരിച്ചു. പുനലൂര്‍ സ്വദേശി അസുമാബീവി(75)യെയാണു മരിച്ചത്.

പുനലൂര്‍ കേളങ്കാവ് വള്ളിമാന്നൂര്‍ മൂന്നുസെന്റ് കോളനിയില്‍ പരേതനായ മുഹമ്മദ്കുഞ്ഞിന്റെ ഭാര്യ അസുമാബീവി(75)യെയാണു കഴിഞ്ഞദിവസം ഉറുമ്പരിച്ച നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്.

നഗരസഭ അനുവദിച്ച വീട്ടില്‍ ഭക്ഷണമില്ലാതെ അവശയായി കിടന്ന അസുമാബീവിയെ ആരോഗ്യ പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിയ്ക്കുകയായിരുന്നു.

സംഭവത്തില്‍ അസുമാബീവിയുടെ മക്കളായ സുബൈര്‍(53), നാസര്‍(48) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മക്കള്‍ ഇവരെ സംരക്ഷിക്കാതെ ഉപേക്ഷിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News