ഓഖി ദുരന്തം: ലക്ഷദ്വീപിലകപ്പെട്ട 207 പേര്‍ കൊച്ചിയില്‍ എത്തി; സംഘത്തില്‍ 27 പേര്‍ മലയാളികള്‍; തിരച്ചില്‍ തുടരുന്നു

ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് ലക്ഷദ്വീപില്‍ അകപ്പെട്ട 207 പേര്‍ കൊച്ചിയില്‍ തിരിച്ചെത്തി.

ലക്ഷദ്വീപില്‍ നിന്നും 18 ബോട്ടുകളിലാണ് മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തിയത്. ഇതില്‍ 27 പേര്‍ മലയാളികളാണ്. അവശരായ 9 പേരെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

മടങ്ങിയെത്തിയവര്‍ക്കെല്ലാം ദുരന്തത്തിന്റെ ഞെട്ടല്‍ ഇതുവരെ മാറിയിട്ടില്ല. കടലില്‍ അകപ്പെട്ട ചില ബോട്ടുകളെക്കുറിച്ച് ഇനിയും വിവരം ലഭിക്കാനുണ്ടെന്നും അവര്‍ പറഞ്ഞു.

ലക്ഷദ്വീപിലുള്ള കൂടുതല്‍ പേര്‍ അടുത്ത ദിവസങ്ങളി ല്‍ നാട്ടിലേക്ക് മടങ്ങും. നാവിക സേന, കോസ്റ്റ് ഗാര്‍ഡ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, ഫിഷറീസ് എന്നിവരുടെ നേതൃത്വത്തില്‍ കടലില്‍ തിരച്ചില്‍ തുടരുകയാണ്.

അതേസമയം, പുറംകടലില്‍ നിന്ന് ഒരാളുടെ മൃതദേഹം കൂടി കോസ്റ്റ് ഗാര്‍ഡ് കണ്ടെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here