യുവ വനിതാ സംരംഭകരെ പ്രോത്സാഹിപ്പിച്ച് കൈരളി പീപ്പിള്‍ ടിവി; നവാഗത യുവസംരംഭക ജ്വാല പുരസ്‌കാരം അഞ്ജലി രാജിന്; മുഖ്യധാര യുവസംരംഭകയ്ക്കുള്ള പുരസ്‌കാരം ശാലിനി ജയിംസിന്; സാമൂഹ്യോന്മുഖ യുവസംരംഭക പുരസ്‌കാരം യാസ്മിന്

തൃശൂര്‍: യുവ വനിതാ സംരംഭകര്‍ക്കായി കൈരളി പീപ്പിള്‍ ടിവി ഏര്‍പ്പെടുത്തിയ ജ്വാല പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.

നവാഗത യുവസംരംഭകയ്ക്കുള്ള ജ്വാല പുരസ്‌കാരത്തിന് അഞ്ജലി രാജ്, മുഖ്യധാര യുവസംരംഭകയ്ക്കുള്ള ജ്വാല പുരസ്‌കാരത്തിന് ശാലിനി ജയിംസ്, സാമൂഹ്യോന്മുഖ യുവസംരംഭകക്കുള്ള പുരസ്‌കാരത്തിന് യാസ്മിന്‍ എന്നിവര്‍ അര്‍ഹരായി.

ചടങ്ങ് മന്ത്രി എ.സി മൊയ്തീന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പുരസ്‌കാര ജേതാകള്‍ക്ക് മലയാളം കമ്യൂണിക്കേഷന്‍സ് ലിമിറ്റഡ് ചെയര്‍മാന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.

കൈരളി പീപ്പിള്‍ ടിവിയുടെയും ചേംബര്‍ ഓഫ് കൊമേഴ്‌സ് തൃശൂരിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് യുവ വനിതാ സംരംഭകര്‍ക്കായി പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ജനകീയ നാമനിര്‍ദ്ദേശത്തിലൂടെ സമാഹരിച്ച എന്‍ട്രികളില്‍ നിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്. ജി വിജയരാഘവനും ലക്ഷ്മി മേനോനും ഉള്‍പ്പെട്ട സമിതിയാണ് ജേതാക്കളെ നിശ്ചയിച്ചത്.


Related Stories


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News