ജീവിതത്തോട് മല്ലിട്ട് മുന്നേറുന്ന ശാലിനി ബഹുമതി അര്‍ഹിക്കുന്നെന്ന് മമ്മൂട്ടി; ഇന്നത്തെ യഥാര്‍ത്ഥ സ്റ്റാറും ശാലിനി: ജ്വാല പുരസ്‌കാരദാനച്ചടങ്ങില്‍ മമ്മൂട്ടി

വിധിയെ തോല്‍പ്പിച്ച് മുന്നേറിയ ധീര വനിത ശാലിനി സരസ്വതി, തന്നെ ഏറെ സ്വാധീനിച്ചെന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടി. ശാലിനിയെക്കുറിച്ച് കേട്ടപ്പോള്‍ അത്ഭുതവും ബഹുമാനവും തോന്നിയെന്നും മമ്മൂട്ടി പറഞ്ഞു. കൈരളി പീപ്പിള്‍ ടിവിയുടെ ജ്വാല പുരസ്‌കാരദാനച്ചടങ്ങിലാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്.

ഇന്നത്തെ യഥാര്‍ത്ഥ സ്റ്റാര്‍ ശാലിനിയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതികൂല സാഹചര്യങ്ങളോടല്ല, ജീവിതത്തോട് മല്ലിട്ട് മുന്നേറുന്ന ശാലിനി ബഹുമതി അര്‍ഹിക്കുന്നെന്നും മമ്മൂട്ടി പറഞ്ഞു. അതിനൊപ്പം തന്നെ, ശാലിനിയുടെ ഭര്‍ത്താവിനോടും തനിക്ക് ബഹുമാനം തോന്നുന്നെന്ന് അദ്ദേഹം പറഞ്ഞു.

ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം വരുന്ന അപൂര്‍വ്വ രോഗമാണ് ശാലിനിയെ അംഗവൈകല്യത്തിലേക്ക് നയിച്ചത്. ബാക്ടീരിയ മൂലമുണ്ടാകുന്ന ഈ രോഗം മൂലം കയ്യിലേയും കാലിലേയും കോശങ്ങള്‍ പ്രവര്‍ത്തനരഹിതമാകുകയായിരുന്നു.

ഗര്‍ഭിണിയായിരുന്ന ശാലിനിക്ക് ഇതോടെ കുട്ടിയേയും നഷ്ടപ്പെട്ടു. ഏറെ നാള്‍ ആശുപത്രിയിലെ ഐസിയുവില്‍ ആയിരുന്നു. അവിടെ നിന്ന് പുറത്തെത്തിയ ശാലിനിക്ക് തന്റെ അവസ്ഥയോട് പൊരുത്തപ്പെടാന്‍ ഏറെനാള്‍ വേണ്ടി വന്നു. കുടുംബത്തിന്റെയും ഭര്‍ത്താവിന്റെയും പിന്തുണയോടെ അവര്‍ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുവന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News