പരസ്പരം കുറ്റപ്പെടുത്താനോ ആര്‍ക്കെങ്കിലും മേലെ വിജയം സ്ഥാപിക്കാനോ ഉള്ള സന്ദര്‍ഭമല്ല ഇത്: മുഖ്യമന്ത്രി പിണറായി

കൊച്ചി: ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് വൈകാരികതയുടെ വേലിയേറ്റം ഉണ്ടാക്കി പ്രശ്‌നപരിഹാരം അസാധ്യമാക്കുന്ന സമീപനം ആരുടെ ഭാഗത്തു നിന്നും ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

പരസ്പരം കുറ്റപ്പെടുത്താനോ ആര്‍ക്കെങ്കിലും മേലെ വിജയം സ്ഥാപിക്കാനോ ഉള്ള സന്ദര്‍ഭമല്ല ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയില്‍ ക്രിസ്ത്യന്‍ സര്‍വീസ് സൊസൈറ്റിയുടെ മഹാ സംഗമം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദുരന്തങ്ങളുടെ വേളകളെപോലും മനുഷ്യത്വരഹിതമായി ഉപയോഗിക്കാന്‍ ശ്രമിക്കുന്നവരുണ്ട്. വൈകാരികതയുടെ അന്തരീക്ഷം മറ്റൊരു തരത്തിലേക്ക് വഴി തിരിച്ചു വിടാന്‍ ശ്രമിക്കുന്നവരും ഉണ്ട്. വൈകാരികത പ്രശ്‌നപരിഹാരങ്ങള്‍ക്ക് തടസമായിക്കൂടായെന്നും അദ്ദേഹം പറഞ്ഞു.

ബന്ധപ്പെട്ട ഓരോരുത്തരെയും പറഞ്ഞ് മനസിലാക്കി പ്രശ്‌ന പരിഹാരത്തിന്റേതായ ഘട്ടത്തിലേക്ക് കൊണ്ടുവരേണ്ട ചുമതല സഭയുടെയും സമുദായ നേതൃതതലങ്ങളില്‍ ഉള്ളവര്‍ക്കുമുണ്ടെന്നും പിണറായി അഭിപ്രയപ്പെട്ടു.

മന്ത്രിമാരായ ടിഎം തോമസ് ഐസക്, ജെ മേഴ്‌സിക്കുട്ടിയമ്മ തുടങ്ങിവരും യോഗത്തില്‍ സംബന്ധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel