ഷൂട്ടിംഗ് ലൊക്കേഷന്‍ ആക്രമണം; രണ്ടു പേര്‍ അറസ്റ്റില്‍; പിടിയിലായത് സിപിഐഎം നേതാക്കളെ വെട്ടിയ കേസിലെ പ്രതി

ആലപ്പുഴ: കുഞ്ചാക്കോ ബോബന്‍ നായകനായ കുട്ടനാടന്‍ മാര്‍പാപ്പ എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ആക്രമണം നടത്തിയ രണ്ടു പേര്‍ പിടിയില്‍. പ്രദേശവാസികളായ അഭിലാഷ്, പ്രിന്‍സ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ആലപ്പുഴ കൈനഗരിയിലെ ലൊക്കേഷനില്‍ ഇന്നലെയായിരുന്നു സംഭവം.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: മദ്യപിച്ചെത്തിയ ഇരുവരും താരങ്ങള്‍ക്കൊപ്പം സെല്‍ഫി എടുക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ മദ്യലഹരിയില്‍ ഫോട്ടോ എടുക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് അണിയറ പ്രവര്‍ത്തകര്‍ ഇരുവരെയും തടഞ്ഞു.

തുടര്‍ന്ന് സ്ഥലത്ത് ബഹളമുണ്ടാക്കിയ ശേഷം സംഘം മടങ്ങി. പിന്നീട് തിരികെ വീണ്ടും ലൊക്കേഷനില്‍ എത്തിയ ശേഷം അണിയറ പ്രവര്‍ത്തകരെ ടോര്‍ച്ച് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

ആക്രമണത്തില്‍ പ്രൊഡക്ഷന്‍ മാനേജര്‍മാരായ ഷെറിന്‍ സ്റ്റാന്‍ലി, സിന്‍ജോ, അണിയറ പ്രവര്‍ത്തകനായ പ്രിന്‍സ് എന്നിവര്‍ക്ക് പരുക്കേറ്റു. സംഭവസമയത്ത് കുഞ്ചാക്കോ ബോബനും സലിം കുമാറും ഉള്‍പ്പടെയുള്ള താരങ്ങള്‍ സെറ്റിലുണ്ടായിരുന്നു.

അറസ്റ്റിലായ അഭിലാഷും പ്രിന്‍സും നിരവധി കേസുകളിലെ പ്രതികളാണെന്നും പൊലീസ് അറിയിച്ചു. കാപ്പാ നിയമപ്രകാരം അറസ്റ്റിലായി കഴിഞ്ഞയാഴ്ച്ചയാണ് അഭിലാഷ് പുറത്തിറങ്ങിയത്. സിപിഐഎം നേതാക്കളെ വെട്ടിയ കേസിലെ പ്രതി കൂടിയാണ് അഭിലാഷ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News