
വെള്ളിത്തിരയിലെ മിന്നുന്ന വെളിച്ചത്തില്‍ നില്‍ക്കുമ്പോള്‍ താരജാഡ അലങ്കാരമായി കൊണ്ടുനടക്കുന്നവരാണ് അഭിനേതാക്കളില്‍ മിക്കവരും. എന്നാല്‍ അക്കൂട്ടര്‍ക്കെല്ലാം മാതൃകയാണ് വിജയ് സേതുപതി.
ഇപ്പോഴിതാ, ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ നെഞ്ചോട് ചേര്‍ത്ത് അവര്‍ ദൈവത്തിന്റെ രൂപങ്ങളാണെന്ന് ഉറക്കെ പറഞ്ഞിരിക്കുകയാണ് വിജയ്. അടുത്തിടെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സംഘടിപ്പിച്ച ഒരു പരിപാടിയിലാണ് വിജയ് സേതുപതിയുടെ പരാമര്‍ശം.
അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ:
”ട്രാന്‍സ്‌ജെന്‍ഡേഴ്‌സില്‍നിന്നും നിരവധി കാര്യങ്ങള്‍ കണ്ടു പഠിക്കാനുണ്ട്. ഒരു മനുഷ്യനെ ജാതിയോ മതമോ നോക്കാതെ എങ്ങനെ സ്‌നേഹിക്കണമെന്ന് ഇവരെ കണ്ടുപഠിക്കാം.”
”ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ആയിട്ടാണ് പുതിയ ചിത്രത്തില്‍ ഞാന്‍ അഭിനയിക്കുന്നത്. അതില്‍ അഭിനയിച്ചതിനുശേഷം എനിക്ക് നിങ്ങളോടുളള മതിപ്പും സ്‌നേഹവും കൂടി. സമൂഹത്തില്‍ നിങ്ങളും ഉയര്‍ന്നുവരണം. അതിന് നിങ്ങള്‍ തന്നെ പോരാടണം. ഇനിയും നിങ്ങള്‍ ഉയരങ്ങളിലെത്തുന്നത് കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.”-വിജയ് പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here