സൗദിയില്‍ മാറ്റത്തിന്‍റെ കാഹളം; മൂന്നരപതിറ്റാണ്ടിന് ശേഷം തീയറ്ററുകള്‍ തുറക്കുന്നു

റിയാദ് : 35 വര്‍ഷമായി നിലനിന്ന സിനിമാ വിലക്ക് സൗദി പിന്‍വലിച്ചു. അടുത്ത വര്‍ഷം മാര്‍ച്ച് മുതല്‍ തീയേറ്ററുകള്‍ തുറക്കും. സാംസ്‌കാരിക വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ജിസിഎഎം(ബോര്‍ഡ് ഓഫ് ദ ജനറല്‍ കമ്മീഷന്‍ ഫോര്‍ ഓഡിയോ വിഷ്വല്‍ മീഡിയ)യാണ് തീയേറ്ററുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നുവെന്ന പ്രമേയം പാസാക്കിയത്. 1980കളുടെ തുടക്കം വരെ രാജ്യത്ത് തീയേറ്ററുകള്‍ പ്രവര്‍ത്തിക്കാന്‍ ലൈസന്‍സുണ്ടായിരുന്നു.

രാജ്യത്തിന്റെ പാരമ്പര്യവും മൂല്യങ്ങളും നിലനിര്‍ത്തുന്ന മാറ്റങ്ങള്‍ക്കാണ് മന്ത്രാലയം ലക്ഷ്യമിടുന്നതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുഹമ്മദ് ബിന്‍ സല്‍മാന്‍ അധികാരമേറ്റതിനു പിന്നാലെ വിപ്ലവകരമായ തീരുമാനങ്ങളാണ് സൗദി ഏറ്റെടുത്തിട്ടുള്ളത്. രാജ്യത്ത് സ്ത്രീകള്‍ക്ക് ലൈസന്‍സ് അനുവദിക്കാനുള്ള തീരുമാനം ഏറെ ശ്രദ്ധേയമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News