ജിഷക്കേസ്; പ്രതിയിലേയ്ക്ക് എത്തിയത് കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ;കോടതിയില്‍ നിര്‍ണായകമായ വിവരങ്ങള്‍ ഇങ്ങനെ

ജിഷക്കേസില്‍ പ്രതി അമീറുള്‍ കുറ്റക്കാരനെന്ന് കോടതിയുടെ കണ്ടെത്തല്‍; പ്രതിയുടെമേല്‍ ആരേപിക്കപ്പെട്ട കൊലപാതകക്കുറ്റവും ബലാല്‍സംഗകുറ്റവും തെളിഞ്ഞു.ഐപിസി 449 342,376,302 എന്നീ കുറ്റങ്ങളാണ് അമീറിനുമേലുള്ളത്.ശിക്ഷാ വിധി പിന്നീടുണ്ടാകും.

പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വിശദമായ വാദം കേട്ട ശേഷമാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എന്‍ അനില്‍ കുമാര്‍ കേസ പരിഗണിച്ചത്. തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതായി കോടതിയുടെ കണ്ടെത്തല്‍.

വീട്ടില്‍ അധിക്രമിച്ചു കയറി ബലാല്‍സംഗം കൊലപാതകം നടത്തി. ഈ കുറ്റങ്ങളെല്ലാം പ്രതി ചെയ്‌തെന്ന് കോടതി കണ്ടെത്തി.

കേസില്‍ നിര്‍ണ്ണായകമായത് ഡി എന്‍ എ പരിശോധനാ ഫലങ്ങള്‍. പത്തിലധികം പരിശോധനാ ഫലങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത് മൃതദേഹത്തിന്റെ നഖത്തിനിടയില്‍ നിന്നും കിട്ടിയ തൊലിയുടെ സാമ്പിള്‍ അമീറുളിന്റെതെന്ന് തെളിഞ്ഞു.

മൃതദേഹത്തില്‍ നിന്നും കണ്ടെടുത്ത യുവതിയുടേതല്ലാത്ത മുടിയിഴകള്‍ പ്രതിയുടേതെന്ന് തിരിച്ചറിഞ്ഞു.ജിഷയുടെ വസ്ത്രത്തില്‍ പറ്റിയിരുന്ന ഉമിനീര്‍ അമീറുള്‍ കടിച്ചതാണെന്ന് വ്യക്തമായി വീടിന് പുറത്തു നിന്ന് കണ്ടെത്തിയ ചെരുപ്പ് അമീറിന്റതെന്ന് വ്യക്തമായി

വീടിന്റെ കതകില്‍ കണ്ടെത്തിയ രക്തക്കറയുടെ പരിശോധനാ റിപ്പോര്‍ട്ടും അമീറുളിനെതിരായി .അമീറുളിന്റെ വസ്ത്രത്തില്‍ പറ്റിയിരുന്ന മണ്ണ് ജിഷയുടെ വീടിന്റെ പരിസരത്തു നിന്നായിരുന്നുവെന്ന് പരിശോധനയില്‍ തെളിഞ്ഞു. ജിഷയെ കൊലപ്പെടുത്തിയ ശേഷം പ്രതി പിന്‍വാതിലിലൂടെ പുറത്തിറങ്ങിപ്പോകുന്നത് അയല്‍വാസിയായ ഒരു സ്ത്രീ കണ്ടതും നിര്‍ണ്ണായകമായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here