താമരശേരി ചുരത്തിൽ പാർക്ക് ചെയ്യുന്നവർ സൂക്ഷിക്കുക; വാട്സ്ആപ്പിൽ കുടുങ്ങും

താമരശേരി ചുരത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിച്ചു ഉത്തരവിറങ്ങിയിട്ടും അനധികൃത പാർക്കിംഗ് തുടരുന്ന സാഹചര്യത്തിലാണ് ജില്ലാ അധികൃതർ പുതിയ തന്ത്രവുമായി രംഗത്തെത്തിയത് .

അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ ചിത്രം സഹിതം വാട്സ് ആപ്പ് വഴി പരാതി നൽകാനുള്ള സംവിധാനം കോഴിക്കോട് ജില്ലാ ഭരണ കൂടം ഏർപ്പെടുത്തി. 8547616018, 9446538900 എന്നീ നമ്പറുകളിൽ വാട്സ് ആപ്പ് വഴിയോ dmcellkozhikode@gmail.com എന്ന മെയിൽ വഴിയോ പരാതിപ്പെടാം .

പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടാൽ വാഹന ഉടമയുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കും.
രാവിലെ എട്ട് മുതൽ പത്തര വരെയും വൈകീട്ട് നാല് മുതൽ ആറ് വരെയുമാണ് പാർക്കിംഗും കച്ചവടവും നിരോധിച്ചിരിക്കുന്നത്.

പാർക്കിംഗും വലിയ വാഹനങ്ങൾക്ക് പ്രവേശനവും നിരോധിച്ചിട്ടുണ്ടെങ്കിലും ഇത് പ്രാവർത്തികമാകാത്ത സാഹചര്യത്തിലാണ് ജില്ലാ ഭരണ കൂടം കർശന നടപടികൾ സ്വീകരിക്കുന്നത്.,

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here