മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സുരേഷ് ഗോപി ഹൈക്കോടതിയില്‍

വാഹന നികുതി വെട്ടിപ്പുകേസിൽ സുരേഷ് ഗോപി എം .പി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചു . ഹർജി വെള്ളിയാഴ്ച പരിഗണിക്കും . കേസിൽ പ്രാഥമിക വാദം കേട്ട കോടതി സർക്കാരിനോട് നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ടു. ആഡംബര കാർ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്ത്, നികുതിയിനത്തിൽ വൻതുക വെട്ടിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

സുരേഷ് ഗോപി എംപിയുടെ ആഡംബര വാഹനമായ PY 01 BA 999 നമ്പർ ഓഡി Q7 കാറാണ്
പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തിൽ രജിസ്റ്റർ ചെയ്തതായി കണ്ടെത്തിയത്.

ഇതുവഴി കേരളത്തിൽ അടയ്ക്കേണ്ട 15 ലക്ഷത്തോളം രൂപ സുരേഷ് ഗോപി വെട്ടിച്ചതായും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്ന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ഈ സാഹചര്യത്തിലാണ് അറസ്റ്റ്ഒഴിവാക്കാൻ മുൻകൂർ ജാമ്യം തേടി സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ പ്രാഥമിക വാദം കേട്ട കോടതി സർക്കാരിനോട് നിലപാട് അറിയിക്കാൻ ആവശ്യപ്പെടുകയായിരുന്നു .

തമിഴ്നാട്ടിൽ ഭൂമി ഉള്ളതിനാലാണ് പോണ്ടിച്ചേരിയിൽ വാഹനം രജിസ്റ്റർചെയ്തതെന്ന് മുൻകൂർ ജാമ്യ ഹർജിയിൽ സുരേഷ് ഗോപി വിശദീകരിക്കുന്നു . സുരേഷ് ഗോപി നൽകിയ ഈ പിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടെത്തിയായിരുന്നു ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത് . സുരേഷ് ഗോപിയുടെ വൈകുണ്ഠത്തെ ഭൂമിയും പുതുച്ചേരി യും തമ്മിൽ 500 കിലോമീറ്ററിലേറെ ദൂരം ഉള്ളതായും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു .

മാത്രവുമല്ല 1995 മുതൽ പുതുച്ചേരിയിൽ വീട് വാടകക്ക് എടുത്തിരുന്നു എന്നതാണ് മറ്റൊരു വാദം . ഇതും
വസ്തുതാവിരുദ്ധമാണെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു . വാടകക്കരാർ എഴുതിയിരിക്കുന്നത് 2012ലെ മുദ്രപ്പത്രത്തിൽ ആണെന്ന് കണ്ടെത്തിയതും സുരേഷ് ഗോപിയുടെ വാദങ്ങളെ ദുർബലമാക്കി .

ക്രൈംബ്രാഞ്ച് കർശന നടപടികളുമായി മുന്നോട്ടുപോകാൻ തീരുമാനിച്ച സാഹചര്യത്തിലാണ് അറസ്റ്റ് ഒഴിവാക്കാൻ സുരേഷ് ഗോപി എംപി ഹൈക്കോടതിയെ സമീപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here