ഐഎഫ്എഫ്‌കെയ്‌ക്കെത്തിയ വിഖ്യാത റഷ്യന്‍ സംവിധായകന്‍ അലക്‌സാണ്ടര്‍ സുക്രോവ് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍

അതെ, വാര്‍ത്ത ശരിയാണ്, അദ്ദേഹം പൊലീസ് സ്റ്റേഷനിലാണ്. കുറ്റം ചെയ്തതിന് കസ്റ്റഡിയിലായതല്ല. പിന്നെ എങ്ങനെയാണ് വിഖ്യാത ചലച്ചിത്രകാരന്‍ സ്റ്റേഷനിലെത്തിയെന്നല്ലേ?. പറയാം.

ജനമൈത്രി പൊലീസ് സ്റ്റേഷനെന്ന ആശയം എന്താണെന്നറിയാണാണ് സുക്രോവ് സ്റ്റേഷനിലെത്തിയത്. അതുമാത്രമല്ല തിരുവനന്തപുരം ഫോര്‍ട്ട് സ്‌റ്റേഷന്റെ അന്തരീക്ഷം സമ്മാനിക്കുന്ന ഒരു കൗതുകവും സന്ദര്‍ശനത്തിന് പിന്നിലുണ്ടെന്ന് വേണം കരുതാന്‍.

അപ്രതീക്ഷിതമായ സുക്രോവിന്റെ കടന്നുവരവ് ആദ്യം ഒരു നേര്‍ത്ത അമ്പരപ്പ് സ്റ്റേഷനിലുണ്ടാക്കിയെങ്കിലും, ഹും.. നമ്മുടെ കേരളാ പൊലീസിനോടാ കളി. അവര്‍ സുക്രേവിനെ സ്വീകരിച്ചിരുത്തി. അദ്ദേഹത്തിന്റെ സംശയങ്ങള്‍ക്ക് അസിസ്റ്റന്റ് കമ്മീഷണര്‍ അടങ്ങുന്ന സംഘം മറുപടിയും നല്‍കി.

പീപ്പിള്‍സ് ആര്‍ട്ടിസ്റ്റ് 2004 എന്ന വിശേഷണമുള്ള സുക്രോവ് തനിക്ക് ലഭിച്ച ആതിഥേയത്വത്തിനുമുന്നില്‍ ഏറെ തൃപ്തനായിരുന്നു.

റഷ്യന്‍ പൊലീസ് ഫോഴ്‌സിനെക്കാള്‍ ഏറെ ജനകീയരാണ് കേരളാ പൊലീസ് എന്ന് പറയാനും അദ്ദേഹം മടികാട്ടിയില്ല.

കേരളത്തിന്റെ ഇരുപത്തിരണ്ടാം ചലച്ചിത്രമേളയിലെ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ജേതാവാണ് സുക്രോവ്. ഇക്കൊല്ലം മേളയില്‍ സുക്രേവിന്റെ 6 ചിത്രങ്ങളാണ് റിട്രോസ്പക്റ്റീവ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.

ചലച്ചിത്ര അക്കാദമി സെക്രട്ടറിയും എക്‌സിക്യൂട്ടിവ് ഡയറക്ടറുമായ മഹേഷ് പഞ്ചുവിനൊപ്പമായിരുന്നു സുക്രോവിന്റെ ഫോര്‍ട്ട് പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here