ഐഎഫ്എഫ്കെയുമായി ബന്ധപ്പെട്ട് തനിക്ക് ഒരു പരാതിയുമില്ല; ആരോടും പരാതി പറഞ്ഞിട്ടുമില്ല; ഇനി ഇതില്‍ വിവാദം വേണ്ടെന്നും സുരഭി

കേരള രാജ്യാന്തര ചലച്ചിത്ര മേളയുമായി ബന്ധപ്പെട്ട് താൻ ഒരു പരാതിയും ഉന്നയിച്ചിട്ടില്ലെന്ന് നടി സുരഭി. മേളയ്ക്ക് ക്ഷണിച്ചില്ലെന്നോ, പാസ് തന്നില്ലെന്നോ താൻ പറഞ്ഞിട്ടില്ല. സമാപന ചടങ്ങിലെക്ക് അക്കാദമി ക്ഷണിച്ചിട്ടുണ്ടെന്നും എന്നാൽ സ്ഥലത്തില്ലാത്തത് കാരണം പങ്കെടുക്കാൻ സാധിക്കില്ലെന്നും സുരഭി വ്യക്തമാക്കി.

22ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടനത്തിന് സുരഭിയെ ക്ഷിണിച്ചില്ലെന്നാരോപിച്ച് വിവാദമുയർന്ന പശ്ചാത്തലത്തിലാണ് കാര്യങ്ങൾ സുരഭി തന്നെ വ്യക്തമാക്കിയത്. മേളയുമായി ബന്ധപ്പെട്ട് താൻ ഒരു പരാതിയും ഉന്നയിച്ചിട്ടില്ല, മേളയ്ക്ക് ക്ഷണിച്ചില്ലെന്നോ, പാസ് തന്നില്ലെന്നോ താൻ പറഞ്ഞിട്ടില്ലെന്നും സുരഭി പറഞ്ഞു.

മേളയിലെക്ക് ചിത്രങ്ങൾ തെരഞ്ഞെടുത്ത ജൂറിയുടെ തീരുമാനത്തെ മാനിക്കുന്നു. എന്നാൽ ദേശീയ അവാർഡ് നേടിയ ചിത്രങ്ങളെയും അതിലെ കലാകാരൻമാരെയും മേളയിൽ പരിഗണിക്കുന്നതിന് ഇനി നടപടി കൈക്കൊള്ളണമെന്നും സുരഭി ആവശ്യപ്പെടുന്നു.

മേളയുടെ സമാപന ചടങ്ങിലെക്ക് അക്കാദമി ക്ഷണിച്ചു. എന്നാൽ സ്ഥലത്തില്ലാത്തതിനാൽ പങ്കെടുക്കാൻ സാധിക്കില്ലെന്നും സുരഭി പറഞ്ഞു.

ദേശീയ അവാര്‍ഡ് നേടിയവരെ മേ‍ളയിൽ ക്ഷണിക്കണമെന്നോ ആദരിക്കണമെന്നോ നിയമമില്ല. അതിനാൽ ഇനി ഇതിൽ വിവാദമുണ്ടാകരുതെന്നും സുരഭി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here