കൊച്ചി മെട്രോയുടെ തൂണിലിടിച്ച് കാര്‍ മറിഞ്ഞു; ആലുവയില്‍ മൂന്നുമരണം

കൊച്ചി; കൊച്ചിയില്‍ വീണ്ടും വാഹന ദുരന്തം. കൊച്ചി മെട്രോയുടെ തൂണിലിടിച്ച് കാര്‍ മറിഞ്ഞതാണ് ദുരന്തമായി മാറിയത്. സംഭവത്തില്‍ മൂന്നുപേര്‍ മരിച്ചു.

കോട്ടയം കുമാരനല്ലൂർ സ്വദേശികളായ രാജേന്ദ്രപ്രസാദ്, അരുൺ പ്രസാദ്, ചന്ദ്രൻ എന്നിവരാണു മരിച്ചത്.

ബന്ധുവിനെ നെടുമ്പാശേരിയിൽ വിട്ട് മടങ്ങുമ്പോഴായിരുന്നു അപകടം. രാജേന്ദ്രപ്രസാദും അരുൺ പ്രസാദും മലയാള മനോരമ ജീവനക്കാരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News