
വോള്‍വോ XC60ന്‍റെ രണ്ടാം തലമുറ മോഡൽ ഇന്ത്യയിലെത്തുന്നു. വോൾവോടുടെ എസ്പിഎ പ്ലാറ്റ്ഫോമിലാണ് ഈ വാഹനം ഒരുക്കിയിരിക്കുന്നത്.`ഇൻസ്ക്രിപ്ഷൻ’ എന്നൊരു മോഡൽ മാത്രമാണ് ഇന്ത്യലെത്തിച്ചിരിക്കുന്നത്.
വോൾവോടുടെ XC90-ൽ നിന്ന് കടമെടുത്ത ശൈലിയിലാണ് ഈ മോഡൽ.
ചെത്തിയൊതുക്കിയ ഫ്രണ്ട് ബമ്പർ,വീതിയേറിയ സെൻട്രൽ എയർ ഡാം എന്നിവയാണ് മുൻഭാഗത്തെ ആകർഷണീയമാക്കുന്നത്. നേരത്തെ ഉള്ള ജനറേഷനിൽ നിന്ന് അഗ്രസ്സീവ് ലുക്കാണ് വലിയ XC60ന്‍റെവ്യത്യാസം.
വൈവിധ്യതയുള്ള എൽ ഇ ഡി ടെയിൽ ലാമ്പുകളും റൂഫ് മൗണ്ടഡ് സ്പോയിലറും ക്രോം ഫിനിഷ് നേടിയ റിഫ്ലക്ടറുകളും ഡ്യുവൽ എക്സ്ഹോസ്റ്റ് പൈപ്പുകളുമാണ് പിൻ ഭാഗത്തെ ലുക്ക് വ്യത്യസ്തമാകുന്നത്.
1969സിസി ഫോർ -സിലിണ്ടർ ട്വിൻ-ടർബ്ബോ ചാർജ്ഡ് ഡീസൽ എൻജിനാണ് വാഹനത്തിന്‍റെ കരുത്ത്. 233 ബിഎച്ച് പി കരുത്തും 480എൻ എം ടോർക്കുമാണ് എൻജിൻ സൃഷ്ടിക്കുന്നത്. 8സ്പീഡ് ഗിയർട്രോണിക് ഓട്ടോമാറ്റിക് ഗിയർബോക്സും ഈ എൻജിന്‍റെ പ്രത്യേകതയാണ്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here