ഐഎഫ്എഫ്‌കെ വേദിയില്‍ തട്ടമിട്ട് ഡാന്‍സ് കളിച്ച ജസ്‌ലയ്‌ക്കെതിരെ വധഭീഷണി; ഒന്‍പതുപേര്‍ക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: മലപ്പുറത്ത് തട്ടമിട്ട് ഫ്‌ലാഷ്‌മോബ് കളിച്ച പെണ്‍കുട്ടികള്‍ക്ക് ഐക്യം ദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് ഐഎഫ്എഫ്‌കെ വേദിയില്‍ തട്ടമിട്ട് ഡാന്‍സ് കളിച്ച പെണ്‍കുട്ടികള്‍ വലിയ വാര്‍ത്താ പ്രധാന്യമാണ് നേടിയത്.

എന്നാല്‍ ഐഎഫ്എഫ്‌കെ വേദിയില്‍ ഡാന്‍സ് കളിച്ച മലപ്പുറം സ്വദേശിനി ജസ്‌ല മാടശ്ശേരിക്കെതിരെ സദാചാര മതവാദികള്‍ വലിയ ആക്രമണമാണ് അഴിച്ചുവിട്ടത്. സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തിരുന്നു.

ഇതിനെതിരെ ജസ്‌ല നല്‍കിയ പരാതിയില്‍ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറെടുത്തിരിക്കുകയാണ് പൊലീസ്. വധഭീഷണി മുഴക്കിയവകര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

പരാതിക്കൊപ്പം ജസ്‌ല കൈമാറിയ വീഡിയോകളിലും സ്‌ക്രീന്‍ഷോട്ടുകളിലും ഉള്‍പ്പെട്ട ഒന്‍പത് പേര്‍ക്കെതിരെയാണ് പോലീസ് ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സ്ത്രീകള്‍ക്കെതിരെ അപവാദപ്രചരണം നടത്തിയതിനുള്ള വകുപ്പുകളും, ഐടി ആക്ടിലെ വകുപ്പുകളും ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News