സംഗീത വീഡിയോയിലെ ദൃശ്യങ്ങള്‍ വിനയായി; പ്രശസ്ത ഗായികയ്ക്ക് തടവ്ശിക്ഷ

സംഗീത വീഡിയോയില്‍ പഴം കഴിക്കുന്ന രംഗം അഭിനയിച്ചതിന് ഈജിപ്ഷ്യന്‍ ഗായിക ഷൈമ അഹമ്മദിന് തടവ് ശിക്ഷ. ആല്‍ബത്തിലെ ദൃശ്യങ്ങള്‍ പൊതു സമൂഹത്തിലെ സദാചാര മൂല്യങ്ങളെ തകര്‍ക്കുന്ന രീതിയിലാണെന്ന് കുറ്റം ചുമത്തിയാണ് രണ്ടു വര്‍ഷം തടവിനും പതിനായിരം പൗണ്ട് പിഴയടക്കാനും കെയ്‌റോ കോടതി വിധിച്ചത്.

‘ഐ ഹാവ് ഇഷ്യൂസ്’ എന്ന പേരില്‍ പുറത്തിറങ്ങിയ വീഡിയോയില്‍ ഗായിക ഷൈമ പാടി അഭിനയിച്ചിരുന്നു. യുവാക്കളോട് സംസാരിക്കുന്ന രീതിയിലായിരുന്നു ഷൈമയുടെ പാട്ട്. യുവാക്കളെ വഴി തെറ്റിക്കുമെന്നും ലൈംഗിക ആസക്തി വളര്‍ത്തുമെന്നും ആരോപിച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News