ചാലക്കുടി രാജീവ് വധക്കേസിൽ ഉദയഭാനുവിന് ഇടക്കാല ജാമ്യം

ചാലക്കുടി രാജീവ് വധക്കേസിൽ ഏഴാം പ്രതി C P ഉദയഭാനുവിന് ഹൈക്കോടതി 3 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. ഭാര്യാപിതാവിന്റെ മരണാന്നര ചടങ്ങിൽ പങ്കെടുക്കാനാണ് ജാമ്യം അനുവദിച്ചത്.

വ്യാഴാഴ്ച രാവിലെ 10ന് ചാലക്കുടി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരായി ജാമ്യം എടുക്കണം. 17 ന് രാവിലെ 10ന്
തിരികെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാവണം .

ഒരു ലക്ഷം രൂപയും തുല്യ തുകയ്ക്കുള്ള രണ്ടാൾ ജാമ്യവുമാണ് വ്യവസ്ഥ. അതേസമയം ഉദയഭാനുവിന്റെ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News