ഓഖി ദുരന്തം: ഇന്ന് കണ്ടെത്തിയത് പത്ത് മൃതദേഹങ്ങള്‍

ഓഖി ദുരന്തത്തില്‍ കാണാതായ 10 മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കൂടി ഇന്ന് കണ്ടെത്തി. 8 മൃതദേഹങ്ങള്‍ കോഴിക്കോട് ബേപ്പുരില്‍ നിന്നും ഒന്ന് എറണാകുളത്ത് നിന്നും മറ്റൊന്ന് പൊന്നാനിയില്‍ നിന്നുമാണ് കണ്ടെത്തിയത്.

മറൈന്‍ എന്‍ഫോഴ്സ്മെന്റ് പൊലീസും കോസ്റ്റ് ഗാര്‍ഡും മതസ്യതൊഴിലാളികളും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ കരയ്ക് എത്തിച്ചത്.

മത്സ്യബന്ധനത്തിനായി പോയ തോഴിലാളികളാണ് മൃതദേഹം കടലില്‍ ഒഴുകി നടക്കുന്ന വിവരം തീരദേശ പൊലീസിനെയും കോസറ്റ് ഗാര്‍ഡിനെയും അറിയിച്ചത്. ചെറുവള്ളങ്ങളിലും ബോട്ടുകളിലുമായാണ് മൃതദേഹങ്ങള്‍ ബേപ്പൂര്‍ ഹാര്‍ബറില്‍ എത്തിച്ചത്.

കടലിന്റെ ഒഴുക്ക്് വടക്ക് ദിശയിലേയ്ക്ക ആയതിനാല്‍ ഇനിയും മൃതദേഹങ്ങള്‍ കണ്ടെത്തിയേക്കാം എന്നാണ് മത്സ്യതൊഴിലാളികള്‍ പറയുന്നത്.

രാവിലെ എറണാകുളം ചെല്ലാനം മാലഖപ്പടി വെച്ചും മലപ്പുറം പൊന്നാനി കടപ്പുറത്ത് വെച്ചും ഓരോ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു.മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ആവാത്ത വിധം അഴുകിയ നിലയില്‍ ആണ്.കരയില്‍ എത്തിച്ച മൃതദേഹങ്ങള്‍ വിവിധ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News