മേള ആറാം ദിനത്തില്‍; മികച്ച ചിത്രങ്ങള്‍ കണ്ടുതീര്‍ക്കാനുള്ള തിരക്കില്‍ ചലച്ചിത്ര ആരാധകര്‍

തിരുവനന്തപുരം; മേള അവസാനിക്കാന്‍ 2 ദിനം കൂടി ശേഷിക്കേ മികച്ച ചിത്രങ്ങള്‍ കണ്ടുതീര്‍ക്കാനുള്ള ഓട്ടത്തിലാണ് പ്രേക്ഷകര്‍. ഒപ്പം സുവര്‍ണ ചകോരം നേടുന്ന ചിത്രം ഏതെന്ന് അറിയാനുള്ള ആകാംക്ഷയിലും.

മത്സരവിഭാഗത്തിലേയും ലോകസിനിമാ വിഭാഗത്തിലേയും ശ്രദ്ധേയചിത്രങ്ങളുടെ അവസാനപ്രദര്‍ശനമാണ് ആറാം ദിനത്തിലെ പ്രത്യേക.

ഒരു പിടി നല്ല സിനിമകള്‍ കൊണ്ട് സമ്പന്നമായ മേള. തിരശ്ശീല വീഴാന്‍ രണ്ടുനാള്‍ മാത്രം ശേഷിക്കെ മികച്ച ചിത്രങ്ങള്‍ കണ്ടുതീര്‍ക്കാനുള്ള ഓട്ടത്തിലാണ് പ്രേക്ഷകര്‍.

ലോക സിനിമാ വിഭാഗത്തില്‍ റൗള്‍ പെക്കിന്റെ ദ യങ് കാള്‍ മാര്‍ക്‌സിനെ പ്രേക്ഷകര്‍ ഒന്നടകം നെഞ്ചിലേറ്റി. അതാണ് നിറ സദസ്സിലെ അവസാന പ്രദര്‍ശനവും കാണിക്കുന്നത്.

സുവര്‍ണ ചകോരം നേടുന്ന ചിത്രം ഏതെന്ന് അറിയാനുള്ള ആകാംക്ഷയും മേളയില്‍ നിറഞ്ഞു കഴിഞ്ഞു. മത്സരവിഭാഗത്തിലെ 14 ചിത്രങ്ങളും ഇതിനോടകം ആദ്യ വട്ട പ്രദര്‍ശനം പൂര്‍ത്തിയാക്കി.

നിശാഗാന്ധി ഉള്‍പ്പെടെ 14 തിയേറ്ററുകളിലായി അഞ്ച് ദിവസങ്ങളിലായി നൂറിലധികം ചിത്രങ്ങളാണ് ഇതുവരെ പ്രദര്‍ശിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here