
ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തിയതി കേന്ദ്ര സര്‍ക്കാര്‍ നീട്ടി.ഡിസംബര്‍ 31നകം ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്ന മുന്‍ വിജ്ഞാപനം റദാക്കി.
2018 മാര്‍ച്ച് 31 ആണ് പുതുക്കിയ തിയ്യതി. ആറുമാസത്തിനകം ബന്ധിപ്പിക്കാനാണ് പുതിയ നിര്‍ദ്ദേശം. അക്കൗണ്ട് ആരംഭിച്ച് ആറുമാസത്തിനകം ബന്ധിപ്പിക്കാനാണ് പുതിയ നിര്‍ദ്ദേശം. ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ അക്കൗണ്ട് റദ്ദാവും
ആധാര്‍ കേസ് നാളെ സുപ്രീംകോടതിയുടെ ഭരണഘടന ബഞ്ച് പരിഗണിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം.
ഡിസംബര്‍ 31നകം ബാങ്ക് അക്കൗണ്ടുകള്‍,മ്യൂച്ചല്‍ ഫണ്ട്,ഇന്‍ഷുറന്‍സ് പോളീസികള്‍ എന്നിവ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് സാധാരണക്കാരെ ഏറെ ആശങ്കയിലാഴ്ത്തിയിരുന്നു.ഈ സമയപരിധി നീട്ടില്ലെന്ന് നിര്‍ബന്ധത്തിലായിരുന്നു എന്‍.ഡി.എ സര്‍ക്കാര്‍.
ആധാര്‍ റദാക്കണമെന്ന ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ നാളെ പരിഗണിക്കുന്ന സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച് ഹര്‍ജിക്കാരുടെ ആവശ്യം പരിഗണിച്ച് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച അവസാനതിയതി സ്റ്റേ ചെയ്യാനും സാധ്യതയുണ്ട്.ഈ സാഹചര്യത്തില്‍ ഡിസംബര്‍ 31 എന്ന അവസാന തിയതി കേന്ദ്ര സര്‍ക്കാര്‍ മാറ്റി .
2002ലെ പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിങ്ങ് ആക്ടില്‍ മാറ്റം വരുത്തിയ ഭേദഗതിയിലൂടെയാണ് സമയപരിധി റദാക്കിയത്. പകരം തിയതി നിശ്ചയിച്ചിട്ടില്ല.
നാളത്തെ സുപ്രീംകോടതി തീരുമാനം കൂടി അറിഞ്ഞ ശേഷം സമയപരിധി നിശ്ചയിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.ആധാര്‍ നമ്പര്‍,പാന്‍ നമ്പര്‍ അല്ലെങ്കില്‍ ഫോം 60 എന്നിവ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ദിവസം നല്‍കണമെന്നാണ് പുതിയ ഭേദഗതിയില്‍ പറയുന്നത്.

കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here