ഇനി ആധാര്‍കാര്‍ഡ് നഷ്ടമാകുമോ എന്ന ഭയം വേണ്ട; കാര്‍ഡ് പേഴ്‌സില്‍ സൂക്ഷിക്കാതെ മൊബൈലില്‍ സൂക്ഷിക്കാം

ഇന്ന് ഇന്ത്യയിൽ ഏറെ ആവശ്യമായ ഒന്നാണ് ആധാർ കാര്‍ഡ്. എന്നാൽ ഇത് കൊണ്ടുനടക്കുമ്പോള്‍ നഷ്ടമായാലോ എന്ന ഭയം എല്ലാവർക്കുമുണ്ട്. ആധാര്‍ കാര്‍ഡ് പേ‍ഴസിൽ സൂക്ഷിക്കാതെ മൊബൈലിൽ സൂക്ഷിക്കാന്‍ ക‍ഴിഞ്ഞാലോ അത് വലിയ ഉപകാരമായിരിക്കും. അല്ലേ?

ആധാര്‍ കാര്‍ഡിന്റെ സോഫ്റ്റ്കോപ്പി സൂക്ഷിക്കുന്നതിനും വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനും എം ആധാര്‍ എന്ന ആപ്പ് വഴി UIDAI സൗകര്യമൊരുക്കിയിരിക്കുകയാണ്. ആന്‍ഡ്രോയിഡ് 3.0 വേര്‍ഷന്‍ മുതലുളള ഫോണുകളില്‍ ഈ ആപ്പ് ഉപയോഗിക്കാം.

ഇതിനായി പ്ലേസ്റ്റോറിൽ നിന്നും ആപ്പ് ഡൌണ്‍ലോഡ് ചെയ്യാം.
ഫിംഗര്‍ പ്രിന്റ് സ്കാനര്‍ ഉള്ള ഫോണുകളില്‍ സെക്യൂരിറ്റി ലോഗിന്‍ സേവനത്തിനായി ആ രീതി പിന്തുടരാനാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here