മൊഹാലി : ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ രോഹിത്തിന്റെ ഡബിള്‍ സെഞ്ചുറിയുടെ ബലത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഇതോടെ പരമ്പരയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പമായി.

ഇന്ത്യയുടെ കുറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് ശ്രീലങ്കയ്ക്ക് 8 വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു. ഏകദിനത്തില്‍ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി നായകന്‍ രോഹിത് ശര്‍മ്മ ഡബിള്‍ സെഞ്ചുറി നേടി.

മൂന്നാം ഡബില്‍ സെഞ്ചുറിയാണ് രോഹിത്ത് മൊഹാലിയില്‍ സ്വന്തമാക്കിയിട്ടുള്ളത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ബാറ്റ്സ്മാനാണ് രോഹിത്ത്. നിര്‍ണായക മത്സരത്തില്‍ ഇന്ത്യ 393 റണ്‍സിന്റെ വിജയലക്ഷ്യവും കുറിച്ചു.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഡബിള്‍ സെഞ്ച്വറിയുടെയും ധവാന്റെയും ശ്രേയ്യസ് അയ്യരുടെയും അര്‍ധസെഞ്ച്വറിയുടെയും പിന്‍ബലത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ നേടിയത്.

115 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്.
16ാം ഏകദിന സെഞ്ചുറിയാണ് ഇന്ത്യന്‍ ഓപ്പണര്‍ നേടിയത്. ശിഖര്‍ ധവാന്‍ 68 റണ്‍സ് നേടി പുറത്തായി. മൂന്നാം നമ്പറിലെത്തിയ ശ്രേയസ് അയ്യരും മികച്ച ബാറ്റിംഗ് പുറത്തെടുത്തു. അര്‍ധസെഞ്ചുറി നേടി.