ബൈക്കില്‍ കറങ്ങി സ്ത്രീകളുടെ മാലമോഷ്ടിക്കുന്ന യുവമോര്‍ച്ച നേതാവ് പൊലീസ് പിടിയില്‍; പ്രതിയെ കണ്ടെത്തിയത് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്

ബൈക്കില്‍ കറങ്ങി നടന്ന് സ്ത്രീകളുടെ മാലപിടിച്ച് പറിക്കുന്ന യുവമോര്‍ച്ച നേതാവായ മോഷ്ടാവിനെ പോലീസ് പിടികൂടി.

കമ്മല്‍ പിടിച്ച് പറിക്കുന്നതിനിടെ കാതിന് ഗുരുതരമായി പരിക്കേറ്റ കൃഷ്ണമ്മ എന്ന വൃദ്ധയെ ആക്രമിച്ചതടക്കം നിരവധി പിടിച്ച് പറി കേസുകളിലെ പ്രതിയായ ഐരാണിമുട്ടം സ്വദേശിയായ ഉണ്ണി എന്ന ശിവപ്രസാദിനെയാണ് തിരുവനന്തപുരം കരമന പോലീസ് അറസ്റ്റ് ചെയ്തത്.

CCTV ദൃശ്യങ്ങള്‍ പരിശോധിച്ചും ,ശാസ്ത്രീയ തെളിവുകള്‍ വിലയിരുത്തിയുമാണ് പ്രതിയെ തിരിച്ചറിഞ്ഞത്

പ്രായമായ ആളുകള്‍ ഒറ്റക്ക് താമസിക്കുന്ന വീടുകളില്‍ മെത്ത കച്ചവടക്കാരന്‍ എന്ന വ്യാജേനയെത്തി സ്തീകളുടെ മാല പിടിച്ച് പറിക്കുന്ന യുവമോര്‍ച്ച നേതാവിനെയാണ് തിരുവനന്തപുരം കരമന പോലീസ് പിടികൂടിയത് .

തിരുവനന്തപുരം ഐരാണിമുട്ടം ഹോമിയോ കോളേജിന് സമീപം താമസിക്കുന്ന ഉണ്ണി എന്ന ശിവപ്രസാദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം കരമന സോമന്‍ നഗറില്‍ വെച്ചാണ് കൃഷ്ണമ്മ എന്ന വൃദ്ധയുടെ കമ്മലും,മാലയും ശിവപ്രസാദ് പിടിച്ച് പറിച്ചത് .

ആക്രമണത്തില്‍ കാതിന് ഗുരുതരമായി പരിക്കേറ്റ കൃഷ്ണമ്മ ഇപ്പോള്‍ ചികില്‍സയിലാണ് . സമീപത്തെ കടയില്‍ സ്ഥാപിച്ച CCTV ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതി ശിവപ്രസാദ് ആണെന്ന് തിരിച്ചറിഞ്ഞത്.

തിരുവനന്തപുരം നഗരത്തിലെ പ്രധാന ബിജെപി കൗണ്‍സിലര്‍ക്കൊപ്പം യുവമോര്‍ച്ചയുടെ പരിപാടിയില്‍ പങ്കെടുക്കുന്ന ശിവപ്രസാദിന്‍റെ ചിത്രവും പുറത്തായിട്ടുണ്ട്.

ശിവപ്രസാദിന്‍റെ പേരില്‍ ഫോര്‍ട്ട് ,പൂജപ്പുര സ്റ്റേഷനുകളില്‍ കേസുകള്‍ ഉളളതായി പോലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News