ഗാനമേള ടീമുകള്‍ക്ക് വെല്ലുവിളിയായി കാക്കിക്കുള്ളിലെ കലാകാരന്‍മാര്‍

ഗാനമേള ടീമുകള്‍ക്ക് വെല്ലുവിളിയായി കാക്കിക്കുള്ളിലെ കലാകാരന്‍മാര്‍.ഔദ്ദ്യോഗിക തിരക്കുകള്‍ക്ക് ഇടയില്‍ മറന്നു പോയ സംഗീത ജീവിതം തിരികെ പിടിച്ച് പോലീസുകാര്‍.

കോഴിക്കോട് ജില്ലയിലെ ജയില്‍ ഉദ്യോഗസ്ഥരാണ് പുതിയ ഗാനമേള സംഘവുമായി കൈയ്യടി നേടുന്നത്. പാട്ടും മേളവുമായി അരങ്ങു തകര്‍ക്കുകയാണ് ഇവിടെ പൊലീസുകാര്‍. പാടുന്നത് പോലീസുകാരും. ആസ്വദിക്കുന്നത് ജയില്‍ പുള്ളികളും.

ജയില്‍ ഉദ്യോഗസ്ഥര്‍ രൂപീകരിച്ച മ്യൂസിക് ബാന്‍ഡ് 1862എ ഡി ആണ് പാട്ടിന്റെ പിന്നണിയില്‍. ജില്ലാ ജയില്‍ സ്ഥാപിച്ച വര്‍ഷമാണ് സംഘത്തിന്റെ പേരായിട്ടിരിക്കുന്നത്. അസിസ്റ്റന്റ് സൂപ്രണ്ട് സണ്ണിദാനിയേലിന്റെ നേതൃത്വത്തിലാണ് ഗാനമേള സംഘം രൂപീകരിച്ചത് .

ബാന്‍ഡിന്റെ സംഗീതം കൂടി ആയതോടെ ജയില്‍ വാരാഘോഷം പൊടിപൊടിക്കുകയാണ് അനുമതി ലഭിച്ചാല്‍ ബാന്‍ഡ് വിപുലമാക്കാനാണ് അധികൃതരുടെ തീരുമാനം.

പഴയതും പുതിയതുമായ പാട്ടുകള്‍ കോര്‍ത്തിണക്കി രണ്ടു മണിക്കൂര്‍ നീണ്ടു നില്‍്ക്കുന്ന ഗാനമേളയാണ് ഒരുക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel