ചലച്ചിത്രമേളയ്ക്ക് തിരശ്ശീല വീഴാന്‍ ഒരു ദിവസം മാത്രം ബാക്കിനില്‍ക്കേ 66 ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്ന് നടക്കും.
പ്രേക്ഷകപ്രീതി നേടിയ ചിത്രങ്ങളുടെ പുനപ്രദര്‍ശനമാണ് ഇതില്‍ പ്രധാനം. റഷ്യന്‍ ചിത്രം ലവ് ലെസ്, ഉദ്ഘാടന ചിത്രമായ ദ ഇന്‍സള്‍ട്ട് എന്നിവയുടെ അവസാന പ്രദര്‍ശനവും ഏഴാം ദിനം ശ്രദ്ധേയമാകും.
പൊമഗ്രനെറ്റ് ഓര്‍ച്ചാഡ്, ന്യൂട്ടന്‍, ഗ്രെയ്ന്‍ എന്നിവയടക്കം മത്സര വിഭാഗത്തിലെ 9 ചിത്രങ്ങളുടെ അവസാന പ്രദര്‍ശനവും ഇന്നുണ്ടാകും.
ജാപ്പനീസ് അനിമേഷന്‍ വിഭാഗത്തില്‍ അവസാന പ്രദര്‍ശനത്തിനെത്തുന്ന ചിത്രം ദ വിന്‍ഡ് റൈസസ് ആണ് ഇന്നത്തെ മറ്റൊരു ആകര്‍ഷണം. 34 ചിത്രങ്ങളാണ് ലോക സിനിമാവിഭാഗത്തിലുള്ളത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here