
ആധാര്‍ നിര്‍ബന്ധമാക്കിയത് ചോദ്യം ചെയ്ത ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചേയ്ക്കും. ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് അഞ്ചംഗ ഭരണഘടനാ ബഞ്ച് കേസ്് പരിഗണിക്കും.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷായ ബഞ്ചാണ് ഇന്നലെ ഭരണഘടനാ ബഞ്ചിന് കേസ് വിട്ടത്. അതേ സമയം ഡിസംബര്‍ 31നകം ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കാണമെന്ന വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി.
ബാങ്ക് അക്കൗണ്ടുകള്‍, മൊബൈല്‍ നംബര്‍,സര്‍ക്കാര്‍ സേവനങ്ങള്‍ എന്നിവയ്ക്ക്് ആധാര്‍ നിര്‍ബന്ധമാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്യണണമെന്ന ഹര്‍ജിയിലാണ് അംഞ്ചഗ ഭരണഘടനാ ബെഞ്ച് ഇന്ന് വാദം കേള്‍ക്കുന്നത്.
കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ് ഭരണഘടനാ ബഞ്ചിന് ഹര്‍ജികള്‍ വിട്ടത്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ ഹര്‍ജി പരിഗണിക്കും. ആധാര്‍ സ്വകാര്യതയിലേയ്ക്ക്ുള്ള കടന്ന കയറ്റമാണോയെന്നും ഭരണഘടന ബഞ്ച് പരിശോധിക്കും.
അതേ സമയം ഇന്ന് കേസ് പരിഗണിക്കാനിരിക്കെ ഡിസംബര്‍ 31നകം ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കാണമെന്ന വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. 2002ലെ മണി ലണ്ടറിംഗ് ആക്ടില്‍ മാറ്റം വരുത്തിയ ഭേദഗതിയിലൂടെയാണ് സമയപരിധി റദ്ദാക്കിയത്. പകരം തീയതി നിശ്ചയിച്ചിട്ടില്ല.
ഇന്നത്തെ സുപ്രീംകോടതി തീരുമാനം കൂടി അറിഞ്ഞ ശേഷം സമയപരിധി നിശ്ചിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം.എന്നാല്‍ വിവിധ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്ന വിജ്ഞാപനങ്ങള്‍ സ്റ്റേ ചെയ്ത് ഇടക്കാല ഉത്തരവ് ആദ്യ ദിവസം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here