നാല് ഭിത്തികള്‍ക്കുളളില്‍ നിന്നുകൊണ്ട് സിനിമയെടുക്കാമെന്ന് അകിര കുറൊസൊവ എന്ന വിഖ്യാത സംവിധായകന്‍ പറഞ്ഞത് 1987ല്‍.കുറൊസൊവയുടെ ഉപദേശം മൂന്ന് പതിറ്റാണ്ടിന് ശേഷം അനശ്വരമാക്കിയത്‌ ഐഎഫ്
എഫ് കെയില്‍ കയ്യടിനേടിയ ‘ ഇന്‍ സിറിയ’ എന്ന സിനിമയുടെ സംവിധായകന്‍ ഫിലിപ്പി വാന്‍ലീയൂവ്.

ഭാവവും ചലനവും ആറ്റികുറുക്കിയ സംഭാഷണവും ഇതെല്ലാം പകര്‍ത്താന്‍ ശേഷിയുളള ക്യാമറയുമുണ്ടെങ്കില്‍ അധികം വെടിയുണ്ടകള്‍ ഉതിര്‍ക്കാതെ കൃത്രിമയായി ചോരപ്പുഴയൊഴുക്കാതെ സംഘര്‍ഷങ്ങള്‍ക്കും ഭീകരവാദത്തിനും വര്‍ഗീയതയ്ക്കുമെതിരായി ഒരു ജനപ്രിയ സിനിമയെടുക്കാനാകുമെന്ന് ‘ഇന്‍ സിറിയ ‘തെളിയിച്ചു.

കോര്‍പ്പറേറ്റുകള്‍ സിനിമയെ വിഴുങ്ങുന്ന കാലത്ത് നൂറുകോടിയുംആയിരം കോടിയും ചെലവ് വരുന്ന സിനിമകള്‍നിര്‍മ്മിക്കാന്‍ മലയാളി സംവിധായകര്‍ പോലും മത്സരിക്കുന്ന കാലമാണിത്.
ഒരു വീട്ടിലെ നാലഞ്ച് മുറികളും താരപ്പെരുമയില്ലാത്ത പ്രതിഭാധനരായ അഭിനേതാക്കളുമുണ്ടെങ്കില്‍ നല്ലൊരു നാടകം നിര്‍മ്മിക്കുന്നതിലും
കുറഞ്ഞ ചെലവില്‍ സ്ിനമയെടുക്കാമെന്ന് സിനിമാമോഹവുമായി മേളയിലെത്തിയവരെ ‘ ഇന്‍ സിറിയ’ പഠിപ്പിക്കുന്നു.

സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസ് സംഘര്‍ഷത്തിന്റെ പിടിയിലമര്‍ന്ന ദിനങ്ങള്‍(ഇപ്പോഴും അങ്ങനെ തന്നെ)എപ്പോള്‍ വേണമെങ്കിലും ബോംബ് സ്‌ഫോടനത്തില്‍ ജീവിതം അവസാനിക്കാം.അക്രമികള്‍ വീട്ടില്‍ കയറിവരാം.

വെടിവെച്ച് കൊല്ലാം.സ്ത്രീകളെ ബലാത്സംഗം ചെയ്യാം.ബുദ്ധികൊണ്ടും ധൈര്യം കൊണ്ടും ഭര്‍ത്താവും മക്കളും അയല്‍വീട്ടുകാരും ഉള്‍പ്പെടെയുളളവരെ രക്ഷിക്കാനായി പെടാപാടുപെടുന്ന വീട്ടമ്മയായ ഒയുംയസ്സാന്റെ വിഭ്രമിപ്പിക്കുന്ന അഭിനയമാണ് ‘ദി സിറിയ’യുടെ മുഖ്യ ആകര്‍ഷണം.

ഒരുനാള്‍ അക്രമികള്‍ വീടിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കടന്നു.വാടകതാമസിക്കാരി്യായി ഒപ്പം താമസിക്കുന്ന ഹാമിലയെ ഒഴികെ എല്ലാവരേയും ഒയുംയസ്സാന്‍ അടുക്കളയില്‍ ഒളിപ്പിച്ചു.
ഹാമില മറ്റുളളവരെ രക്ഷിക്കാനായി കീഴടങ്ങി. വീട്ടില്‍ താനും കുഞ്ഞും അല്ലാതെ ആരും ഇല്ലെന്ന് അക്രമികളെ തെറ്റിദ്ധരിപ്പിച്ച ഹാമിയ കാമവെറിയോടെ അവളെ വലിച്ചുകീറിയവരുടെ മുന്നില്‍ ഒരു നിബന്ധന വെച്ചു.

‘എന്നെ ബലാല്‍സംഗം ചെയ്‌തോളൂ.പക്ഷെ അതോടെ വീട്ടില്‍ നിന്ന് മടങ്ങി പോകണം’
ക്രൂരമായ ബലാസംഗത്തിന് ശേഷം അക്രമികള്‍ മടങ്ങിപ്പോയി.പിന്നീട് തീരശീലയില്‍ തെളിയുന്ന ഓരോമുഖങ്ങളുംപറയുന്നത് സിറിയ എന്ന രാജ്യത്തിന്റെ ദൈന്യതയും നൃശംസതയുമാണ്.

ഒയുംയസ്സാനായി അഭിനയിച്ച ഇസ്രായേലുകാരിയായ ഹിയാം അബ്ബാസും ഹാമിലയായി അഭിനയിച്ച എഴുത്തുകാരി കൂടിയായ ഡയമണ്ട് ബൗ അബൗദും ഒന്നിനൊന്ന്മെച്ചപ്പെട്ട അഭിനയം കാഴ്ച്ചവെച്ചപ്പോള്‍ ശാന്തിതേടി വീട്ടില്‍ മെഴുകുതിരി കത്തിച്ചുവെച്ച വീട്ടുവേലക്കാരി ദെല്‍ഹാനി ഓര്‍മ്മപ്പെടുത്തിയത് സംഘര്‍ഷ മേഖലകളില്‍ തൊഴിലെടുക്കുന്ന മലയാളി സ്തീകളെയാണ്.

ചലച്ചിത്രമേളയിലെ ഓരോ പ്രദര്‍ശനത്തിനും ശേഷം കൂട്ടകയ്യടികളോടെയാണ് പ്രേക്ഷകര്‍ ‘ ഇന്‍ സിറിയ’ യോട് വിട ചൊല്ലിയത്.സിറിയ കണ്ടിറങ്ങിയ ഓരോരുത്തരും സ്വയം ചോദിച്ച ഒരുചോദ്യമുണ്ട്.

‘സിറിയ ഇത്ര ഭീകരമാണോ?’നിശാഗന്ധിയിലെ പ്രദര്‍ശനത്തിന് ശേഷം അവിചാരിതമായി പരിചയപ്പെട്ട അവിനേഷ് കുമാര്‍ എന്ന സിനിമാ ഭ്രാന്തനായചെറുപ്പക്കാരന്‍ ഒരു മറുചോദ്യം ചോദിച്ചു.

‘ഒയുംയസ്സാന്റെ വീടിനേക്കാള്‍ എത്രയോ ചെറുതായിരുന്നു ഗുജറാത്തിലെ ഗോദ്രയ്ക്ക് സമീപമുളള രാണ്‍ദിക്പ്പൂര്‍ ഗ്രാമത്തിലെ ബില്‍ക്കീസ് ബാനുവിന്റെ വീട്.വെറും ഒരു ലക്ഷം രൂപ കൊണ്ട് ഗുജറാത്തിലെ ഏതെങ്കിലും ഒരു ചേരിയിലെ ഒരുചെറ്റക്കുടിലിനത്ത് ഇന്‍ സിറിയയേക്കാള്‍ നല്ലൊരു സിനിമ നിര്‍മ്മിക്കാം.

ഇന്ത്യയില്‍ ആര്‍ക്കെങ്കിലും ഇതിന് ധൈര്യമുണ്ടോ?’അവിനേഷ് കുമാര്‍ ബോംബെ സ്വദേശിയാണ്.സ്വതന്ത്ര ചിന്തയുടെ നാടെന്ന് പുകള്‍പ്പെട്ട കേരളത്തെക്കുറിച്ച് ആവേശം കൊളളുന്നവന്‍.മേളയെ അഭിസംബോധനചെയ്ത് പ്രകാശ് രാജ് നടത്തിയ പ്രസംഗം ഫേസ്ബുക്കിലൂടെയും വാട്‌സാപ്പിലൂടെയും പ്രചരിപ്പിക്കുന്നവന്‍. അവിനേഷ് കുമാറിന് ഒരു സ്വപ്നമുണ്ട്.

സൊറാബുദ്ദീന്‍ ഷെയ്ക്ക്-ഇസ്രത് ജഹാന്‍-പ്രാണേഷ്‌കുമാര്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പ്രമേയമാക്കി ഒരു സിനിമയെടുക്കണം.പക്ഷെ , വ്യാജഏറ്റുമുട്ടലുമായി
ബന്ധപ്പെട്ടലുമായി ബന്ധപ്പെട്ട കേസിലെ കോടതി നടപടികള്‍ കേള്‍ക്കുന്നതില്‍ പോലും മാധ്യമങ്ങള്‍ക്ക് വിലക്കുളള രാജ്യത്ത് ്മോദിയേയും അമിത്ഷായേയും വിമര്‍ശിച്ച് എങ്ങനെ സിനിമയെടുക്കും?

കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പുവരെ ഗുജറാത്ത് കലാപം മുഖ്യ പ്രമേയമാക്കിയുളള സിനിമകള്‍ ചലച്ചിത്രമേളകളില്‍ കയ്യടി നേടിയിരുന്നു.നന്ദിതാദാസ് സംവിധാനം ചെയ്ത ഫിറാഖ്,രാഹുല്‍ ദൊലാക്കിയയുടെ പര്‍സാനിയ ചാന്ദ് ബാജ് ഗയയുടെ റായീസ്, ചേതന്‍ ഭഗവതിന്റെ ത്രി മിസ്‌റ്റൈക്‌സ് ഓഫ് ലൈഫിനെ ആസ്പദമാക്കി തയ്യാറാക്കിയ കൈ പോ ചെ എന്നിങ്ങനെ പലസിനിമകളും ഇറങ്ങി.

എന്നാല്‍ 2014ന് ശേഷം (അന്നുമുതലാണ്നരേന്ദ്രമോദി ഇന്ത്യഭരിക്കാന്‍ തുടങ്ങിയത്) ഇന്ത്യന്‍ സിനിമ ഗുജറാത്തിനോട് വിടപറഞ്ഞത്.

ഇപ്പോള്‍ കേന്ദ്രസര്‍ക്കാറിന്റെ അപ്രീതിക്കിരയായി പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ട പദ്മാവതിയോ എസ് . ദൂര്‍ഗ്ഗയോ വര്‍ഗ്ഗീയതക്കെതിരെയുളള സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന സിനിമകളല്ല. പേരിലുംവിഷയത്തിലുമെല്ലാം
ചെറിയ അപ്രീതിക്ക് ഇരയാകുന്നതുവരെ ഇവിടെ ഇന്ന് രാജ്യദ്രോഹമാണ്.

ദി സിറിയയ്ക്ക് പുറമെ ദി ഇന്‍സള്‍ട്ട്‌,െഎ സ്റ്റില്‍ ഹൈഡ് ടു സ്‌മോക്ക്,റിട്ടേണി,വാഹിബ്,ആഫ്ട്ടര്‍ ദി വാര്‍,ഫോര്‍ട്ടീന്ത് ജൂലായ്,ആവ,ഡിജാം,ഖിബുലാ എന്നിങ്ങനെ വര്‍ഗീയത, വംശീയത,ഭീകരവാദം തുടങ്ങിയവയ്‌ക്കെതിരെ ശക്തമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന ലോകസിനിമകള്‍ പ്രേക്ഷകരെ ആകര്‍ഷിച്ചപ്പോള്‍ കേരള സിനിമകളും ഇന്ത്യന്‍ സിനിമകളും രാജ്യം നേരിടുന്ന ഏറ്റവും വലിയ വിപത്തിനെതിരെ അര്‍ത്ഥഗര്‍ഭമായ മൗനം പാലിച്ചു. ഇന്ത്യന്‍ സിനിമകളുടേയും മലയാള സിനിമയുടേയും പൊതുപരിച്ഛേദം.

െഎ എഫ് എഫ് കെയില്‍ പ്രശംസ പിടിച്ചുപറ്റിയ ‘ഡിജാം’ എന്ന ഫ്രഞ്ച് സിനിമയില്‍ ശ്രദ്ധേയമായ ഒരു രംഗമുണ്ട്.

ദുഷ്‌ക്കരമായ യാത്രകള്‍്ക്ക് ശേഷം ഇസ്താംബുളളിലെ മുത്തച്ഛന്
ന്റെ ശവകല്ലറയ്ക്ക് മുകളില്‍ കയറി മുഖ്യകഥാപാത്രമായ ഡിജാം മൂത്രമൊഴിക്കുന്നു .ഡിജാമിന്റെ ചെയ്തിയെ ചോദ്യം ചെയ്യുന്ന കൂട്ടുകാരി ആവ്‌റിന് നല്കിയ മറുപടി ഇങ്ങനെ’ അയാള്‍ ഒരു ഫ്യൂഡലിസ്‌ററായിരുന്നു.പാട്ടിനും സംഗീതത്തിനും എല്ലാം വിലക്ക് ഏര്‍പ്പെടുക്കിയ അയാളെ എനിക്ക് പുച്ഛമാണ്’

ഡിജാമിന്റെ വാക്കുകള്‍ക്കൊപ്പം തിയേറ്ററുകളില്‍ ഉയര്‍ന്ന കൂട്ടകയ്യടികള്‍ ഇന്ത്യന്‍ ഫാസിസത്തിനെതിരെയുളള പ്രതിഷേധമായിരുന്നു.ബെര്‍ലിന്‍ ചലച്ചിത്രമേളയില്‍ മികച്ച ജനപ്രിയ സിനിമയ്ക്കുളള പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം ‘ഇന്‍ സിറിയ’യുടെ സംവിധായകന്‍ ഫിലിപ്പേ വാന്‍ ലീയൂവ് പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു.

‘ എന്റെ സിനിമ കണ്ടവര്‍ വര്‍ഗീയ വാദകളോ ഭീകരരോ ആവില്ല’അങ്ങനെയെങ്കില്‍ ഇന്ത്യയില്‍ ഇനി ഉണ്ടാകേണ്ടത് ‘ഇന്‍ ഗുജറാത്ത്’ സിനിമകളാണ്.