ഗുജറാത്തിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് . സംസ്ഥാന തലസ്ഥാനമായ അഹമ്മദാബാദിലേയും മധ്യഗുജറാത്തിലേയും വടക്കന്‍ ഗുജറാത്തിലേയും 93 നിയമസഭാ മണ്ഡലങ്ങള്‍ പോളിങ്ങ് ബൂത്തിലെത്തിത്തുടങ്ങി. 69 വനിതകളടക്കം 851 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.

നരേന്ദ്രമോദിയുടെ പാക്കിസ്ഥാന്‍ ഇടപെടല്‍ ആരോപണവും കോണ്‍ഗ്രസിന്റെ മറുപടിയും രണ്ടാം ഘട്ട വോട്ടെടുപ്പിനെ ശ്രദ്ധേയമാക്കുന്നു.അല്‍പേഷ് താക്കൂര്‍,ജിഗ്‌നേഷ് മേവാനി,ഉപമുഖ്യമന്ത്രി നിധിന്‍ പട്ടേല്‍ തുടങ്ങിയവരാണ് രണ്ടാം ഘട്ടത്തിനെ പ്രമുഖരായ സ്ഥാനാര്‍ത്ഥികള്‍.

2002 മുതല്‍ പ്രധാനമന്ത്രിയാകുന്നത് വരെ നരേന്ദ്രമോദിയെ വിജയിപ്പിച്ച മണിനഗര്‍, രാജ്യസഭാ അംഗമാകാന്‍ അമിത്ഷാ രാജിവച്ചൊഴിഞ്ഞ നരന്‍പുര, മുന്‍ മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിന്റെ ഗാട്ട്ലോദിയ മണ്ഡലം എന്നിവയും രണ്ടാം ഘട്ട വോട്ടെടുപ്പിന്റെ ചുടറിയും. ഗുജറാത്ത് മുഴുവന്‍ വ്യാപിച്ച പട്ടിദാര്‍സമുദായ പ്രക്ഷോഭം ആരംഭിച്ച നിക്കോല്‍,സബര്‍മതി തുടങ്ങിയ അഞ്ചോളം പ്രദേശങ്ങളും പോളിങ്ഹ് ബൂത്തിലേയ്ക്ക.

ബിജെപിക്കെതിരെ സമുദായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ജിഗ്‌നേഷ് മേവാനി,അല്‍പേഷ് ഠാക്കൂര്‍ എന്നിവരും ആദ്യമായി ജനവിധി തേടുന്നു.സംസ്ഥാന തലസ്ഥാനമായ അഹമദാബാദിലെ 16 സീറ്റുകളില്‍ 14ലും കൈവശമുള്ള ബിജെപി നഗരപ്രദേശങ്ങളില്‍ വലിയ പ്രതീക്ഷയിലാണ്.
ഹാര്‍ദിക പട്ടേല്‍ കാറ്റ് വീശിയില്ലെങ്കില്‍ 90 കള്‍ മുതല്‍ ബിജെപിയോട് ഒപ്പമുള്ള.അഹബദാബാദിലെ 16 സിറ്റിങ്ങ് സീറ്റുകള്‍ അതേപടി നിലനിറുത്താം. ഇല്ലെങ്കില്‍ മറിച്ചാകും ഫലം.

മുസ്ലീം ഭൂരിപക്ഷമുള്ള ജമാല്‍പൂര്‍,ഖാദിയ,ദരിയാപൂര്‍ എന്നീ അഞ്ച് നഗര മണഡലങ്ങളിലാണ് കോണ്‍ഗ്രസ് പ്രതീക്ഷ.ഇത് കൂടാതെ വടക്കന്‍ ഗുജറാത്തിലെ 32 സീറ്റുകളും മധ്യഗുജറാത്തിലെ 64 സീറ്റുകളുമാണ് മറ്റന്നാള്‍ പോളിങ്ങ് ബൂത്തിലെത്തുന്നത്.2 കോടി 22 ലക്ഷത്തിലേറെയാണ് വോട്ടര്‍മാര്‍.കോണ്‍ഗ്രസിന് 2012ല്‍ അല്‍പ്പമെങ്കിലും മുന്നേറ്റം നല്‍കിയത് വടക്കന്‍ ഗുജറാത്ത് മാത്രമാണ്.ഈ മേഖലയിലെ 32 സീറ്റില്‍ 17ലും വിജയിക്കാന്‍ കോണ്‍ഗ്രസിനായിരുന്നു.

ബിജെപിയ്ക്ക് ലഭിച്ചത്15 സീറ്റ് മാത്രം. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ പാക്കിസ്ഥാന്‍ ഇടപെടുന്നുവെന്ന് മോദിയുടെ ആരോപണവും കോണ്‍ഗ്രസിന്റെ മറുപടിയും രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വീറും വാശിയും വര്‍ദ്ധിപ്പിച്ചു.വികസനത്തെക്കുറിച്ച് മോദി ഇപ്പോള്‍ മിണ്ടുന്നില്ലെന്ന് കോണ്‍ഗ്രസ് ആക്ഷേപവും നിലനില്‍ക്കുന്നു.