ക്രിസ്തുമസ് വിപണിയില്‍ സജീവമായി സപ്ലൈകോയും; ക്രിസ്തുമസ് മെട്രോഫെയര്‍ 2017 മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ക്രിസ്തുമസ് വിപണിയില്‍ സജീവമായി സപ്ലൈകോയും. സപ്ലൈകോയുടെ ക്രിസ്തുമസ് മെട്രോഫെയര്‍ 2017ന്റെ സംസ്ഥാനതല ഉദ്ഘാനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിര്‍വ്വഹിച്ചു.

അഞ്ച് ജില്ലകളിലാണ് പ്രധാനമായും ക്രിസ്തുമസ് ചന്ത സജീകരിച്ചിരിക്കുന്നത്. ക്രിസ്തുമസ് വിപണി ലക്ഷ്യമിട്ട് ജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ അവശ്യസാധനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള സര്‍ക്കാര്‍ സപ്‌ളൈകോയുടെ കീഴില്‍ ക്രിസ്തുമസ് മെട്രോഫെയര്‍ 2017 എന്ന പേരില്‍ വിപണികള്‍ സജികരിച്ചിരിക്കുന്നത്.

പ്രധാനമായും തിരുവനന്തപുരം,കോട്ടയം,ആലപ്പുഴ,എറണാകുളം,തൃശൂര്‍ എന്നീ അഞ്ച് ജില്ലകളിലാണ് ക്രിസ്തുമസ് ചന്തകള്‍ തയ്യാറാക്കിയിരിക്കുന്നത്.

ജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ ആന്ധ്രയില്‍ നിന്നും അരിഎത്തിക്കുന്നത് തടയാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും ഇത് നാടിന്റെ നന്മക്കെതിരെയുള്ള നീക്കമാണെന്നും ക്രിസ്തുമസ് ഫെയര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവന്തപുരത്ത് പറഞ്ഞു.

കേരളത്തിലെ ജനങ്ങള്‍ക്ക് ക്രിസ്തുമസ് നാളുകള്‍ ഉത്സവദിനങ്ങളാക്കിമാറ്റുവാന്‍ സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്ന ക്രിസ്തുമസ് ചന്തകള്‍ ഈ മാസം 24 വരെയാണ് പ്രവര്‍ത്തിക്കുക.

ഭക്ഷ്യ മന്ത്രി പി തിലോത്തമന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സപ്‌ളൈകോ ജനറല്‍ മാനേജര്‍ കെ വേണു ഗോപാല്‍ ഡപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ എന്നിവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here