വിരാട് കോലി ഞങ്ങളുടെ കോണ്ടം ഉപയോഗിക്കൂ; കല്ല്യാണ സമ്മാനമായാല്‍ ഇങ്ങനെ വേണം

ഇതിലും നല്ലൊരു വിവാഹ ആശംസ സ്വപ്നങ്ങളില്‍ മാത്രം. ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കും, ഭാര്യ അനുഷ്ക്കക്കുമാണ് വേറിട്ട ആശംസ ലഭിച്ചിരിക്കുന്നത്.

കോലിക്ക് ലഭിച്ച ആശംസകളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാക്കപ്പെട്ട ആശംസ ട്വീറ്റ് ഒരു കോണ്ടം കമ്പനിയുടേതാണ്.

ഡുറെക്സ് ഇന്ത്യ എന്ന കോണ്ടം കമ്പനിയാണ് വേറിട്ട ആശംസയിലൂടെ സോഷ്യല്‍ മീഡിയയില്‍ തരംഗമായത്.

ആ ട്വീറ്റ് ഇങ്ങനെയായിരുന്നു അനുഷ്കക്കും, വിരാടിനും അഭിനന്ദനങ്ങള്‍ മറ്റൊന്നും നിങ്ങള്‍ക്കിടയില്‍ വരാന്‍ അനുവദിക്കരുത്,ഡുറെക്സ് അല്ലാതെ. വിരാട് കോലി തന്‍റെ മെയ്ഡന്‍ ഓവര്‍ എറിഞ്ഞു. എന്ന അടിക്കുറിപ്പോടെയാണ് ട്വീറ്റ്.

ട്വീറ്റ് വന്നതോടെ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു. ട്വീറ്റും, റിട്വീറ്റുമായി ഡുറെക്സിന്‍റെ ആശംസ തലങ്ങും, വിലങ്ങും പറക്കുകയാണ്.

ഈ മാസം 11 നാണ് കോലി അനുഷ്ക വിവാഹം നടന്നത്. ഇറ്റലിയിലെ ടസ്കനിലെ ആഡംബര റിസോര്‍ട്ടിലാണ് വിവാഹം നടന്നത്. അടുത്ത സുഹൃത്തുക്കളും, ബന്ധുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News