കൊലക്കേസില്‍ രാജ്യത്തെ ആദ്യ “ഹാപ്പിനസ് വകുപ്പ്” മന്ത്രിക്ക് അറസ്റ്റ് വാറണ്ട്; ബി ജെ പി മന്ത്രി ഒളിവില്‍

കൊലപാതക കേസില്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് രാജ്യത്തെ ആദ്യ ‘ഹാപ്പിനസ് വകുപ്പുമന്ത്രി’ ഒളിവില്‍ പോയി. മധ്യപ്രദേശില്‍നിന്നുള്ള ബി ജെ പി നേതാവ് ലാല്‍ സിങ് ആര്യയാണ് എതിരാളിയെ കൊലപ്പെടുത്തിയ കേസില്‍ കോടതി വാറണ്ട് പുറപ്പെടുവിച്ചതോടെ ഒളിവില്‍ പോയത്.

2009ല്‍ കോണ്‍ഗ്രസ് എം എല്‍ എയായിരുന്ന മഖന്‍ലാല്‍ ജാദവിനെ ലാല്‍സിങ്ങും കൂട്ടാളികളും കൊലപ്പെടുത്തിയെന്നാണ് പൊലീസ് കേസ്. ഈ കേസില്‍ ഭിണ്ട് ജില്ലാ കോടതി ലാല്‍സിങ്ങിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

രാജ്യത്ത് ആദ്യമായി ഹാപ്പിനസ് മന്ത്രാലയം രൂപവത്കരിച്ചത് മധ്യപ്രദേശാണ്. ഈ വര്‍ഷം ജനുവരിയിലായിരുന്നു ഇത്. മന്ത്രി വസതിയില്‍ നിന്ന് മുങ്ങിയ ലാല്‍ സിങ്ങിന്
വേണ്ടി തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ഗ്വാളിയറിലെ വീട്ടിലും സ്വദേശമായ ഗോഹഡിലെ വീട്ടിലും മന്ത്രിയെ കണ്ടെത്താന്‍ ക‍ഴിഞ്ഞില്ലെന്ന് പൊലീസ് പറയുന്നു. അടുത്ത ചൊവ്വാ‍ഴ്ചയാണ് ലാല്‍ സിങ്ങിനെ ഭിണ്ഡിലെ പ്രത്യേക സി ബി ഐ കോടതിയില്‍ ഹാജരാക്കേണ്ടത്. അതിനുമുമ്പ് അദ്ദേഹത്തെ പിടികൂടാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News