ബ്രെക്സിറ്റിൽ എല്ലാം പാർലമെന്റ് അറിയണം; തെരേസ മേയ്ക്ക് വീണ്ടും തിരിച്ചടി; പ്രതിപക്ഷ ഭേദഗതി പാസായി

ബ്രെക്സിറ്റ് നടപടിക്രമങ്ങളില്‍ ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ നടന്ന വോട്ടെടുപ്പിലാണ് പ്രധാനമന്ത്രി തെരേസ മേയ്ക്ക് തിരിച്ചടിയേറ്റത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ വിമത എംപിമാരും പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയും ഒരുമിച്ചു കൊണ്ടുവന്ന ഭേദഗതി പാസാവുകയായിരുന്നു.

ഭരണപക്ഷത്തെ 11 എംപിമാര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു. പ്രമേയത്തില്‍ 305നെതിരേ 309 പേരുടെ പിന്തുണയോടെയാണ് ബില്‍ പാസാക്കിയത്. ഇതോടെ എല്ലാ ബ്രെക്സിറ്റ് നടപടിക്രമങ്ങളും പാര്‍ലമെന്‍റിന്‍റെ അനുമതിക്കു വിധേയമായിരിക്കണമെന്ന നില കൈവന്നു.

അതേസമയം, യൂറോപ്യന്‍ യൂണിയനില്‍നിന്നു പിന്മാറാനുള്ള നടപടി ക്രമങ്ങളുമായി മുന്നോട്ട് പോകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here