മാസെരെട്ടിയുടെ ക്വാട്രോപോര്‍ത്തെ ജിടിഎസ് ഇന്ത്യന്‍ വിപണിയിലേക്ക്; അമ്പരപ്പിക്കുന്ന വിലയും സവിശേഷതകളും

മാസെരാട്ടി ക്വാട്രോപോര്‍ത്തെ 2018 ജിടിഎസ് ഇന്ത്യയില്‍ പുറത്തിറങ്ങി. 2.7 കോടി രൂപയാണ് ബേസ് മോഡല്‍ വില. ഗ്രാന്‍ലൂസ്സോ, ഗ്രാന്‍സ്‌പോര്‍ട് എന്നീ രണ്ട് വേരിയന്റുകളിലാണ് പുതിയ ക്വാത്രോപോര്‍ത്തെ ലഭ്യമാവുക.

പുതിയ ഡിസൈന്‍-ഫീച്ചര്‍ അപ്‌ഡേറ്റുകളാണ് 2018 ക്വാത്രോപോര്‍ത്തെ ജിടിഎസിനെ വേറിട്ടതാക്കുന്നത്. ഫ്രണ്ട് റിയര്‍ ബമ്പര്‍ ഡിസൈന്‍, ഗ്ലെയര്‍-ഫ്രീ ഹൈ ബീം അസിസ്റ്റിനൊപ്പമുള്ള പുതിയ അഡാപ്റ്റീവ് എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍ തുടങ്ങി ആകര്‍ഷകമായ അപഡേറ്റുകാളാണ് കമ്പനി വരുത്തിയിരിക്കുന്നത്.

ഗ്രാന്‍ലൂസ്സോ പതിപ്പില്‍ ഫ്രണ്ട് ലിപ്, ക്രോം ബമ്പര്‍ ഘടകങ്ങള്‍, ബോഡി നിറത്തിലുള്ള സൈഡ് സ്‌കേര്‍ട്ടുകള്‍ എന്നിവ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. ബ്ലാക് ബ്രേക്ക് കാലിപ്പറുകളോട് കൂടിയ പുതിയ 20 ഇഞ്ച് മെര്‍കൂറിയോ അലോയ് വീലുകളും, വിംഗുകളിലുള്ള ഗ്രാന്‍ഡ് ലൂസ്സോ ബാഡ്ജിങ്ങും മറ്റൊരു പ്രത്യേകതയാണ്.

ആറ് എയര്‍ബാഗുകള്‍, ആക്ടിവ് ഹെഡ്‌റെസ്റ്റുകള്‍, ലെയ്ന്‍ കീപ്പിംഗ് അസിസ്റ്റ്, ആക്ടിവ് സ്‌പോട് അസിസ്റ്റ് എന്നിങ്ങനെ സുരക്ഷാകാര്യത്തില്‍ ഒട്ടനവധി ഫീച്ചറുകളാണ് മാസെരട്ടി ഒരുക്കുന്നത്. 4.7 സെക്കന്‍ഡുകള്‍ കൊണ്ട് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here