ഗുജറാത്ത് ഭരണം ബിജെപി നിലനിര്‍ത്തും; ഭൂരിപക്ഷം കുറയുമെന്ന് അഭിപ്രായസര്‍വ്വെകള്‍; ഹിമാചലില്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപി ഭരണം പിടിച്ചെടുക്കും; തത്സമയം കാണാം

രാജ്യം ഉറ്റുനോക്കുന്ന ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് പ്രമുഖ ദേശീയ മാധ്യമങ്ങളുടെ അഭിപ്രായ സര്‍വ്വെ ഫലങ്ങള്‍ പുറത്തുവന്നു.

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി ഭരണം നിലനിര്‍ത്തുമെന്നാണ് പ്രമുഖ ദേശീയ മാധ്യമങ്ങളുടെ എക്സിറ്റ് പോള്‍ ഫലങ്ങള്‍. ആകെ 182 സീറ്റുകളുള്ള ഗുജറാത്തില്‍ 110 സീറ്റുകള്‍ ബിജെപിക്ക് ലഭിക്കുമെന്ന് ടൈംസ് നൗ പ്രവചിച്ചപ്പോള്‍ 108 സീറ്റുകളാണ് റിപ്പബ്ലിക് ടി വിയുടെ പ്രവചനം.

അതേ സമയം ന്യൂസ് എക്സാകട്ടെ ബിജെ പി 110 മുതല്‍ 120  സീറ്റുകള്‍ വരെ നേടുമെന്ന് പറയുന്നു. ടി വി 9 ചാനല്‍ 108 സീറ്റുകളാണ് ബിജെപി ക്ക് പ്രവചിക്കുന്നത്.

എന്നാല്‍ ഇന്ത്യാ ടുഡെയുടെ സര്‍വ്വ കോണ്‍ഗ്രസിന് ആശ്വാസം പകരുന്നതാണ്. ബിജെപി 99 മുതല്‍ 110 സീറ്റുകള്‍ വരെ നേടുമെന്ന് പറയുമ്പോള്‍ കോണ്‍ഗ്രസിന് 82 സീറ്റുകള്‍ വരെ ഇന്ത്യാ ടുഡെ പ്രവചിക്കുന്നു.

കോണ്‍ഗ്രസിന്  65 മുതല്‍ 75 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് മറ്റ് സര്‍വ്വെകളെല്ലാം പറയുന്നത്. ബിജെപി ഭരണം നിലനിര്‍ത്തുമെങ്കിലും ഭൂരിപക്ഷം കുറയുമെന്നാണ് ദേശീയ മാധ്യമങ്ങള്‍വ്യക്തമാക്കുന്നത്.

അതേസമയം ഹിമാചലില്‍ കോണ്‍ഗ്രസിന് വന്‍ തകര്‍ച്ച നേരിടേണ്ടിവരുമെന്നാണ് ഇന്ത്യാ ടുഡെ പറയുന്നത്. ബിജെപി 68 ല്‍ 55 സീറ്റുകള്‍ വരെ നേടുമെന്നാണ് ഇന്ത്യാ ടുഡെയുടെ പ്രവചനം. സിഎന്‍എന്‍ ന്യൂസ് 18 ബിജെപിക്ക് 108 സീറ്റുകള്‍ വരെയാണ് പ്രവചിക്കുന്നത്. സീ ന്യൂസ് 10

 ടൈംസ് നൗ

ബിജെപി 109 സീറ്റുകൾ വരെ നേടും. കോൺഗ്രസ് 70 സീറ്റുകൾ വരെ

റിപ്പബ്ലിക് ടിവി

ബിജെപി 108 സീറ്റ്. കോൺഗ്രസ് 78 സീറ്റ്

സീ വോട്ടർ
ബിജെപി 116, കോൺഗ്രസ് 64

ന്യൂസ് എക്സ്
ബിജെപി 110–120, കോൺഗ്രസ് 65–75

ഇന്ത്യ ടുഡേ– ആക്സിസ്
ബിജെപി 99–113, കോൺഗ്രസ് 68–84, മറ്റുള്ളവർ 1–4

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News