രാജ്യം ഉറ്റുനോക്കുന്ന ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് പ്രമുഖ ദേശീയ മാധ്യമങ്ങളുടെ അഭിപ്രായ സര്‍വ്വെ ഫലങ്ങള്‍ ബിജെപി ഭരണം നിലനിര്‍ത്തുമെന്നാണ് വ്യക്തമാക്കുന്നത്.

ടൈംസ് നൗ, റിപ്പബ്ലിക്ക്, ടിവി 9, സഹാറാ, ന്യൂസ് എക്‌സ് എന്നിവര്‍ ബിജെപിക്ക് 110 ലധികം സീറ്റുകളെന്ന് പ്രവചിച്ചപ്പോള്‍ ഇന്ത്യാ ടുഡെ സര്‍വ്വെ കോണ്‍ഗ്രസിന് ആശ്വാസം പകരുന്നതാണ്.

ആകെ 182 സീറ്റുകളുള്ള ഗുജറാത്തില്‍ ബിജെപി 99 മുതല്‍ 110 സീറ്റുകള്‍ വരെ നേടുമെന്ന് പറയുമ്പോള്‍ കോണ്‍ഗ്രസിന് 82 സീറ്റുകള്‍ വരെ ഇന്ത്യാ ടുഡെ പ്രവചിക്കുന്നു. ബിജെപി 100 താഴെ സീറ്റുകളിലേക്ക് പോകാനുള്ള സാധ്യതയാണ് ഇവര്‍ വ്യക്തമാക്കുന്നത്.

ക‍ഴിഞ്ഞ തവണ 115 സീറ്റു നേടിയ ബിജെപിയുടെ 15 ലധികം സീറ്റുകള്‍ നഷ്ടമായേക്കുമെന്നതാണ് മറ്റൊരു കാര്യം. മോദി പ്രഭാവത്തിന് മങ്ങലേല്‍ക്കുമെന്ന് കൂടിയാണ് അവര്‍ അടിവരയിട്ട് കാണിക്കുന്നത്.