
ആധാര്‍ നിര്‍ബന്ധമാക്കിയത് ചോദ്യം ചെയ്ത ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. ഹര്‍ജിയില്‍ ഇന്നലെ വാദം കേട്ട ഭരണഘടനാ ബെഞ്ച് ഇന്ന് 10.30ഓടെ വിധി പറയും.
മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള തീയതി നീട്ടി നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ കോടതിയെ അറിയിച്ചു. അതേസമയം ആധാര്‍ സ്വകാര്യത ലംഘിക്കുന്നുണ്ടോ എന്നതില്‍ ജനുവരി 10മുതല്‍ കോടതി വാദം കേള്‍ക്കും.
ബാങ്ക് അക്കൗണ്ടുകള്‍, മൊബൈല്‍ നമ്പര്‍,സര്‍ക്കാര്‍ സേവനങ്ങള്‍ എന്നിവയ്ക്ക്് ആധാര്‍ നിര്‍ബന്ധമാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്യണണമെന്ന ഹര്‍ജിയിലാണ് അംഞ്ചഗ ഭരണഘടനാ ബെഞ്ച് വിധി പറയുക.
കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ് ഭരണഘടനാ ബഞ്ചിന് ഹര്‍ജികള്‍ വിട്ടത്. ആധാര്‍ സ്വകാര്യതയിലേയ്ക്ക്ുള്ള കടന്ന കയറ്റമാണോയെന്നും ഭരണഘടന ബഞ്ച് പരിശോധിക്കും.
അതേ സമയം ഇന്ന് കേസ് പരിഗണിക്കാനിരിക്കെ ഡിസംബര്‍ 31നകം ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കാണമെന്ന വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. 2002ലെ മണി ലണ്ടറിംഗ് ആക്ടില്‍ മാറ്റം വരുത്തിയ ഭേദഗതിയിലൂടെയാണ് സമയപരിധി റദ്ദാക്കിയത്.
ചീഫ് ജസ്റ്റിസിനു പുറമേ, ജഡ്ജിമാരായ എ.കെ.സിക്രി, എ.എം.ഖാന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരുള്‍പ്പെട്ട ബഞ്ചാണ് കേ

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here