ദൈവം അവനു വേണ്ടി നിശ്ചയിച്ച പ്രായം 25 വയസായിരുന്നു; സ്വന്തം മകന്‍റെ മൃതശരീരത്തിനരികെ നിന്ന് അമ്മ നടത്തിയ പ്രസംഗം സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നു

സ്വന്തം മകന്‍റെ മൃതശരീരത്തിനരികെ നിന്ന് ഈ അമ്മ നടത്തിയ പ്രസംഗം വൈറലാകുന്നു. പൊന്നുമോനെ അപ്രതീക്ഷിതമായി നഷ്ടമായപ്പോൾ കരഞ്ഞു നിലവിളിക്കുകയല്ല ധീരതയോടെ കൂടെ ഉള്ളവർക്ക് ധൈര്യം പകർന്നുകൊണ്ട് ആ അമ്മ 13മിനിറ്റ് സംസാരിച്ച വീഡിയോ ആണ് ഫേസ്ബുക്കിലൂടെ വൈറലായത്. `

അവിചാരിതമായി സംഭവിച്ചതല്ല, ദൈവം അവനു വേണ്ടി നിശ്ചയിച്ച പ്രായം 25 വയസായിരുന്നു’ ചുറ്റും നിന്നവരോട് പറഞ്ഞതിങ്ങനെയാണ്. `ഞാന്‍ അവനെ സ്നേഹിച്ചതിനെക്കാൾ അവനെന്നെ സ്നേഹിക്കു്നനുണ്ട് .

അതുകൊണ്ട് ഞാനിവിടെ കിടന്നാൽ അവനത് സഹിക്കാനാവില്ല’ -എന്ന് ഉറച്ച സ്വരത്തിൽ ആ അമ്മ പറയുകയാണ്.

സ്നേഹിച്ചു വളർത്തിയ മകനാണ് ചേതനയറ്റു കിടക്കുന്നത്, ഹൃദയം നുറുങ്ങുന്ന വേദന ഉണ്ടായിട്ടും വിനു മരിച്ചുവെന്ന് ഓർത്ത് സങ്കടപ്പെടാതെ അവന്‍ സ്വർഗത്തിലേക്ക് യാത്രയായപ്പോൾ അവനു സന്തോഷത്തോടെ യാത്രയയപ്പ് കൊടുക്കാനാണ് മകന്‍റെ സുഹൃത്തുക്കളോടും ബന്ധുക്കളോടും അമ്മ ആവശ്യപ്പെടുന്നത്.

25വർഷത്തെ ഓർമ്മകളാണ് ആ അമ്മയ്ക്ക് മകനെക്കുറിച്ച് പറയാനുള്ളത്. `ഈ കള്ളക്കുട്ടന്‍ എന്നെ ഈ മുറ്റത്തൂടെ ഒരുപാട് ഓടിച്ചിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ട് തുടങ്ങുന്ന ഓർമ്മകൾ. ഇടക്കിടെ വാക്കുകൾ ഇടറിയപ്പോ‍ഴും മകന്‍റെ നെറുകയിൽ തലോടി കൊണ്ട് കരയാതെ പിടിച്ചുനിൽക്കു്നന അമ്മ.

വീഡിയോ ഇതുവരെ 1305086ലധികം പേർ കാണുകയും ചെയ്തു. ഡിസംബർ അഞ്ചിനു ചെങ്ങന്നൂരിൽ വെച്ചാണ് സ്കൂട്ടറും ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിച്ച് വിനു കുര്യന്‍ ജോക്കബ് (25) മരണമടഞ്ഞത്.

കാശ്മീരിൽ നിന്ന് കന്യാകുമാരി വരെ ചുരുങ്ങിയ സമയം കൊണ്ട് കാറോടിച്ച് ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചിട്ടുണ്ട് വിനു. അമ്മ മറിയാമ്മ ജേക്കബ് ഗവ.എൽപി സ്കൂൾ അധ്യാപികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News