ജയിച്ചേ തീരൂ; കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും

ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും.കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാം മത്സരമാണ് ഇന്നത്തേത്, 4 മത്സരങ്ങളില്‍ നിന്ന് 3 പോയിന്റ് മാത്രമാണ് ബ്ലാസ്റ്റേഴ്‌സിനുള്ളത്.

കഴിഞ്ഞ മത്സരത്തില്‍ മുംബൈയോട് തകര്‍ന്ന ബ്ലാസ്റ്റേഴ്‌സ് തിരിച്ചുവരാന്‍ സകല ശക്തിയും പുറത്തെടുക്കും. പരുക്കേറ്റ ബെര്‍ബറ്റോവ് ഇന്ന് കളത്തില്‍ ഇറങ്ങിയേക്കില്ല.

പ്രതിരോധ നിരയില്‍ വെസ് ബ്രൗണിനെ കോച്ച് റെനെമ്യൂളന്‍സ്റ്റീന്‍ പരീക്ഷിച്ചേക്കും. മലയാളി താരം ടി പി രഹനേഷാകും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ഗോള്‍വലകാക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News