നാളെ ശക്തമായ മഴയ്ക്ക് സാധ്യത; യുഎഇയില്‍ ജാഗ്രതാനിര്‍ദ്ദേശം

യു.എ.ഇ.യില്‍ നാളെ ഇടിയും മഴയും അടക്കം അസ്ഥിരമായ കാലാവസ്ഥ അനുഭവപ്പെടുമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം നിര്‍ദേശിച്ചു.

അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ തീരപ്രദേശങ്ങളിലും വടക്കന്‍ എമിറേറ്റുകളായ റാസല്‍ഖൈമ, ഉമ്മല്‍ഖുവൈന്‍ എന്നിവിടങ്ങളില്‍ ഉള്‍പ്രദേശത്തും ഫുജൈറയിലും അല്‍ ഐനിലെ ചില പ്രദേശങ്ങളിലും മഴ ലഭിക്കും.

മഴയുടെ തോത് വ്യത്യസ്തമാകുമെങ്കിലും ദൂരക്കാഴ്ച കുറയുമെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

മരം കടപുഴകി വീഴല്‍, പരസ്യബോര്‍ഡുകള്‍ ഇളകി വീഴല്‍, റോഡില്‍ വെള്ളക്കെട്ടുകളുണ്ടാവുക തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം അധികാരികളെ അറിയിക്കണം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here