ട്യൂമര്‍ നീക്കുന്നതിനിടെ ഞെട്ടിത്തരിച്ച് ഡോക്ടര്‍മാര്‍; മൂന്നു മാസം പ്രായമുള്ള കുഞ്ഞിന്‍റെ വയറ്റില്‍ വളരുന്നത് ഭ്രൂണം

ഇരട്ടക്കുട്ടികളും സയാമീസ് ഇരട്ടകളും പിറക്കുന്നത് ഇന്ന് സര്‍സാധാരണം. എന്നാല്‍ ഒരു കുഞ്ഞിന്‍റെ വയറ്റില്‍ മറ്റൊരു കുഞ്ഞ് ജീവന്‍ പിറവിയെടുത്താലോ ? എന്നാല്‍ അങ്ങനെ ഒരു സംഭവമാണ് ബിഹാറില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

3 മാസം പ്രായമുള്ള ആണ്‍ കുഞ്ഞിന്റെ വയറ് ക്രമാതീതമായി വീര്‍ത്തുവരുന്നതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ആശുപത്രിയില്‍ ചെന്നു. വയറ്റില്‍ മുഴ വളരുന്നു എന്നതായിരുന്നു ഡോക്ടര്‍മാരുടെ പ്രാഥമിക വിലയിരുത്തല്‍.

എന്നാല്‍ പരിശോധനാഫലം ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. കുഞ്ഞിന്റെ വയറിനുള്ളില്‍ മറ്റൊരു ഭ്രൂണം വളരുകയാണ്.അതായത് ഈ കുഞ്ഞിന്റെ ഇരട്ടയാണ് ഉള്ളില്‍ വളരുന്നത്.

പാരസൈറ്റ് ട്വിന്‍ എന്നാണ് ഈ പ്രതിഭാസത്തെ വിശേഷിപ്പിക്കുന്നത്.ഗര്‍ഭകാലത്ത് ഇരട്ടകളായി വളര്‍ച്ചയാരംഭിക്കുകയും എന്നാല്‍ ഒന്ന് മറ്റൊന്നില്‍ നിന്ന് വേര്‍പിരിയാതെ വരികയും ചെയ്യുമ്പോഴാണ് ഇത്തരത്തില്‍ വയറിനകത്ത് കുഞ്ഞുടല്‍ വളര്‍ച്ച പ്രാപിക്കുന്നത്

ശിശുവിന്റെ കണ്ണുകളുടെയും തൊലിയുടെയും വളര്‍ച്ച പൂര്‍ണ്ണമായിരുന്നു. ഇതിന് ഏതാണ്ട് ഒരു കിലോ ഭാരമുണ്ടെന്നാണ് കണക്കാക്കുന്നത്.

തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ ഈ മാംസപിണ്ഡം നീക്കം ചെയ്തു. ഇതിന് സമാനമായ 200 സംഭവങ്ങളേ ലോകത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ.

ഹിന്ദു ബനാറസ് യൂണിവേ‍ഴ്സിറ്റി മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിീയക്കുശേഷം കുട്ടിയിപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. വിദഗ്ധ ചികിത്സപൂര്‍ത്തിയാക്കി ഈ ആഴ്ചയവസാനത്തോടെ കുഞ്ഞിന് ആശുപത്രി വിടാനാകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News