ജെഡിയു സംസ്ഥാന സമിതി യോഗം മാറ്റിവെച്ചു; പുതിയ തിയതി ശരത് യാദവുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷം

ഈ മാസം 17 ന് നടത്താനിരുന്ന ജെ ഡി യു സംസ്ഥാന സമിതി യോഗം മാറ്റിവെച്ചു. ശരത് യാദവുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷം പുതിയ തിയതി തീരുമാനിക്കും.

17 ന് കോഴിക്കോട് സംസ്ഥാന സമിതി യോഗം ചേരാനായിരുന്നു ജെ ഡി യു തീരുമാനം. മുന്നണി മാറ്റം ഉള്‍പ്പടെയുളള നിര്‍ണ്ണായക തീരുമാനം എടുക്കാനായിരുന്നു സംസ്ഥാന സമിതി യോഗം വിളിച്ചു ചേര്‍ത്തത്.

ശരത് യാദവിനെ കാണുന്നതിനായി അടുത്ത ദിവസം തന്നെ എം പി വീരേന്ദ്രകുമാര്‍ ഡല്‍ഹിയ്ക്ക് തിരിക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here