മാധ്യമ പ്രഭു റുപര്‍ട്ട് മര്‍ഡോക്കിന്റെ വിനോദ സാമ്രാജ്യം ‘ട്വന്റി ഫസ്റ്റ് സെഞ്ചുറി ഫോക്‌സ്’ ഏറ്റെടുത്ത് വാള്‍ട്ട് ഡിസ്നി; ഏഷ്യാനെറ്റും ഡിസ്‌നിയ്ക്ക്

മാധ്യമ പ്രഭു റുപര്‍ട്ട് മര്‍ഡോക്കിന്റെ വിനോദ സാമ്രാജ്യം ‘ട്വന്റി ഫസ്റ്റ് സെഞ്ചുറി ഫോക്സ്’ ഏറ്റെടുത്ത് വാള്‍ട്ട് ഡിസ്‌നി; ഈ ഡീലോടുകൂടീ ഏഷ്യാനെറ്റും ഡിസ്നിയ്ക്ക് സ്വന്തമാകും.

ലോക വിനോദ വ്യസായ ചരിത്രത്തിലെ ഏറ്റവും വലിയ ഡീലാണ് അമേരിക്കയില്‍ നടന്നത്. 5,240 കോടി ഡോളറിന് (ഏതാണ്ട് 3.38 ലക്ഷം കോടി രൂപ) ട്വന്റി ഫസ്റ്റ് സെഞ്ചുറി ഫോക്സിനെ ഏറ്റെടുത്തതോടെ ലോകത്തിലെ ഏറ്റവും വലിയ മാധ്യമ കമ്പനിയായി ഡിസ്‌നി മാറി.

സ്റ്റാര്‍ ഇന്ത്യയുടെ കീഴില്‍ എട്ട് ഭാഷകളിലായി ഇന്ത്യയിലെ അറുപത്തി ഒമ്പത് ചാനലുകളും ഡിസ്‌നിയുടെ കൈകളിലെത്തും. സ്റ്റാര്‍ ഇന്ത്യയുടെ ഭാഗമായ ഏഷ്യാനെറ്റ് ഇനി ഡിസ്‌നിയുടെ കുടക്കീഴിലാകും.

മര്‍ഡോക് ഡിസ്‌നി ഇടപാട് പൂര്‍ണമാകുന്നതോടെ ഫോക്‌സിന്റെ ചലച്ചിത്ര- ടിവി സ്റ്റുഡിയോകള്‍, കേബിള്‍ വിനോദ ശൃംഖലകള്‍, അന്താരാഷ്ട്ര ടിവി ബിസിനസുകള്‍, ജനപ്രിയ വിനോദ പരിപാടികള്‍, നാഷണല്‍ ജ്യോഗ്രഫിക്, വീഡിയോ സ്ട്രീമിങ് സേവനം ഹുലു തുടങ്ങിയവ ഡിസ്‌നിക്ക് സ്വന്തമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News