ബിഡിജെഎസ് എന്‍ഡിഎ വിടാനൊരുങ്ങുന്നു; വെച്ചു നീട്ടിയാലും അധികാരങ്ങള്‍ വേണ്ടെന്ന് തുഷാര്‍ വെള്ളാപ്പള്ളി

മുന്നണി മാറ്റത്തിന്റെ സൂചന നല്‍കി ബി ഡി ജെ എസ്. എന്‍ ഡി എ വാഗ്ദാനം ചെയ്ത സ്ഥാനങ്ങള്‍ ഇനി സ്വീകരിക്കില്ലെന്ന് തുഷാര്‍ വെളളാപ്പളളി. അധികാരത്തില്‍ എത്താന്‍ ആരുമായും സഖ്യത്തിന് തയ്യാറാണെന്നും തുഷാര്‍ കോഴിക്കോട്ട് പറഞ്ഞു.
എന്‍ ഡി എ നേതൃത്വവുമായി ഏറെ നാളായി തുടരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കപ്പെടാത്ത സാഹചര്യത്തിലാണ് ബി ഡി ജെ എസ് നിലപാട് കടുപ്പിച്ചത്. എന്‍ ഡി എ വാഗ്ദാനം ചെയ്ത സ്ഥാനങ്ങള്‍ ബി ഡി ജെ എസിന് നല്‍കാന്‍ നേതൃത്വം ഇതുവരെ തയ്യാറായിരുന്നില്ല.
ഇതുമായി ബന്ധപ്പെട്ട് ബി ഡി ജെ എസിനുളളില്‍ കടുത്ത അഭിപ്രായ വ്യത്യാസം നിലനില്‍ക്കുകയാണ്. ബി ജെ പി യുമായുളള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടില്ലെന്ന് വ്യക്തമാക്കിയ തുഷാര്‍ വെളളാപ്പളളി, ഇനി എന്‍ ഡി എ നല്‍കുന്ന സ്ഥാനങ്ങള്‍ സ്വീകരിക്കില്ലെന്ന് പറഞ്ഞു. അധികാരത്തിലെത്താന്‍ ആരുമായും സഖ്യത്തിന് തയ്യാറാണെന്നും തുഷാര്‍ കോഴിക്കോട്ട് പറഞ്ഞു.
മലപ്പുറം, വേങ്ങര ഉപതെരഞ്ഞെടുപ്പ് ഘട്ടത്തിലടക്കം ബി ജെ പിയുമായുളള അഭിപ്രായ വ്യത്യാസം മറനീക്കി പുറത്തുവന്നെങ്കിലും കടുത്ത പ്രതികരണങ്ങള്‍ക്ക് തുഷാര്‍ വെളളാപ്പളളി തയ്യാറായിരുന്നില്ല.
വെളളാപ്പളളി നടേശന്‍ ബി ജെ പിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയ ഘട്ടത്തിലെല്ലാം അതിനെ തളളി പറയാന്‍ തുഷാര്‍ രംഗത്ത് വരികയും ചെയ്തിരുന്നു. തുഷാറിന്റെ നിലപാട് മാറ്റം വരും ദിവസങ്ങളില്‍ ബ ിജെ പി യിലും ചര്‍ച്ചയാവും.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News