ഗൃഹാതുര ഓര്‍മ്മകളുടെ ചലച്ചിത്ര മേള

ചലച്ചിത്ര മേള എന്നും സമ്മാനിക്കുന്നത് ഗൃഹാതുര ഒാർമ്മകളാണ്. പല വേഷങ്ങളില്‍, പല ഭാഷകളില്‍ തലസ്ഥാനത്തെ ഒരാഴ്ചക്കാലത്തേയ്ക്കു സ്വന്തമാക്കുന്ന ദേശാടനപക്ഷികൾ.

മേളയെന്നാൽ ടാഗോർ എന്നതാണ് ഇത്തവണ കാണാനായത്. സിനിമാ ചർച്ചകൾ കൊണ്ടും ഒരു പിടി നല്ല ഒാർമകളും സൗഹൃദങ്ങൾ കൊണ്ടും സമ്പന്നമായിരുന്നു ടാഗോർ.

ചലച്ചിത്ര മേള എന്നും ഒരു ഗൃഹാതുരതയാണ്. പല ദേശങ്ങളില്‍ നിന്നും നല്ല സിനിമകള്‍ക്കായി എത്തുന്നവര്‍. പല വേഷങ്ങളില്‍, പല ഭാഷകളില്‍ തലസ്ഥാനത്തെ ഒരാഴ്ചക്കാലത്തേയ്ക്കു സ്വന്തമാക്കാന്‍ എത്തുന്ന ദേശാടനപക്ഷികളായാണ് ഇവരെ കാണുന്നത്‍.

തിയേറ്ററുകള്‍ സിനിമകള്‍ക്കായുള്ളതാണെങ്കില്‍ തിയേറ്റര്‍ പടവുകള്‍ സൗഹൃദം പുതുക്കലിനും ഒത്തുചേരലിനും സിനിമാ ചർച്ചകൾക്കും വേണ്ടിയുള്ളതാണ് എന്നതായിരുന്നു മേളയുടെ പ‍ഴയ സങ്കൽപം.

അതു കൊണ്ട് തന്നെ മേളയുടെ സ്ഥിരം വേദി കൈരളിയിൽ നിന്നും ടാഗോറിലെക്ക് മാറിയെങ്കിലും പലർക്കും കൈരളി ഒരു വികാരമായിരുന്നു.

എന്നാൽ മേളയെ പൂർണമായും ടാഗോർ ഏറ്റെടുത്തു എന്നതാണ് ഇത്തവണ കാണാനായത്. തീയറ്ററിന്‍റെ പടി കെട്ടുകൾ മാറി തീയറ്ററിന്‍റെ പരിസരം മു‍ഴുവനായി ഡെലിഗേറ്റുകൾ കൈയ്യടക്കി. സൗഹൃദങ്ങളും ചർച്ചകളും വിവിധ കോണുകളിലായി സജ്ജീവമായി. രാവിലെ മുതൽ ഇരുട്ടുന്നത് വരെ സംഗീതം,നൃത്തം, ഒപ്പം പ്രതിഷേധങ്ങളും ടാഗോറിനെ സമ്പന്നമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News