വണ്ണം കുറച്ച് അതിഗംഭീര മേക്ക്ഓവറില്‍ ലാലേട്ടന്‍

ഒടിയന് വേണ്ടി അതിഗംഭീര മേക്ക്ഓവറുമായി ആണ് ലാലേട്ടന്‍ എത്തുന്നത് എന്ന് ഇതിനോടകം തന്നെ വാര്‍ത്തയായതാണ്. എന്നാല്‍ ഇപ്പോള്‍ ലാലേട്ടന്റെ വണ്ണം കുറഞ്ഞ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ തരംഗമാവുന്നത്. വണ്ണം കുറച്ച് അതിഗംഭീര മേക്ക്ഓവറിലാണ് മോഹന്‍ലാല്‍ എത്തുന്നത്.

ഫ്രാന്‍സില്‍ നിന്നുള്ള സംഘമാണ് മോഹന്‍ലാലിന്റെ മേക്കോവറിന് പിന്നില്‍. കഠിനമായ വ്യായാമമുറകളും യോഗയും മറ്റും പരിശീലിച്ചിട്ടാണ് അദ്ദേഹം വണ്ണം കുറച്ചത്.

ഒടിയന്റെ ക്ലൈമാക്‌സ് രംഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായി കഴിഞ്ഞു. പീറ്റര്‍ ഹെയ്ന്‍ ഒരുക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഒടിയന്റെ ക്ലൈമാക്‌സ്. രണ്ടു പ്രധാന ചിത്രങ്ങള്‍ മാറ്റി വച്ചാണ് പീറ്റര്‍ ഹെയ്ന്‍ ഒടിയന്റെ ആക്ഷന്‍ സംവിധാനം ഏറ്റെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here