കൂട്ട ആത്മഹത്യാ ഭീഷണി; സണ്ണി നൈറ്റ് റദ്ദാക്കി

ബംഗളൂരു: കന്നഡ രക്ഷണ വേദികേ പ്രവര്‍ത്തകരുടെ കൂട്ട ആത്മഹത്യാ ഭീഷണിയെ തുടര്‍ന്ന് സണ്ണി ലിയോണ്‍ പങ്കെടുക്കുന്ന പുതുവത്സര പരിപാടിക്ക് വിലക്കേര്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍.

സണ്ണി നൈറ്റ് ഇന്‍ ബംഗളൂരു എന്ന് പേരിട്ടിരിക്കുന്ന പരിപാടിയാണ് റദ്ദാക്കിയത്. ബംഗളൂരുവിലെ ഒരു ഹോട്ടലാണ് പരിപാടി ഒരുക്കിയിരുന്നത്.

കര്‍ണ്ണാടക സംസ്‌കാരത്തെ അറിയാത്ത സണ്ണിയെ പുതുവര്‍ഷദിനത്തില്‍ അതിഥിയായി സ്വീകരിക്കാന്‍ കഴിയില്ലെന്നാണ് കന്നഡ രക്ഷണ വേദികേ പ്രവര്‍ത്തകരുടെ വാദം. കഴിഞ്ഞ ദിവസം സണ്ണിയുടെ കോലം കത്തിച്ചുകൊണ്ട് പ്രതിഷേധക്കാര്‍ രംഗത്തെത്തിയിരുന്നു.

സ്ത്രീകളുടെയും കുട്ടികളുടെയും മാന്യമായ ജീവിതത്തെയും പാരമ്പര്യത്തെയും വെല്ലുവിളിക്കുന്ന ജീവിതരീതിയാണ് സണ്ണിയുടേതെന്നാണ് ഇവരുടെ വാദം.

സാരിയുടുത്ത് മാന്യമായി നൃത്തം ചെയ്യുകയാണെങ്കില്‍ സണ്ണിയെ സ്വാഗതം ചെയ്യുമെന്നും ഇവര്‍ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News