നടി ആക്രമിക്കപ്പെട്ട കേസ്; ദിലീപ് കോടതിയില്‍ എത്തി രേഖകള്‍ പരിശോധിച്ചു

നടി ആക്രമിക്കപ്പെട്ട കേസില്‍, ദിലീപ് കേസ് രേഖകള്‍ പരിശോധിച്ചു. അഭിഭാഷകനൊപ്പം അങ്കമാലി കോടതിയിലെത്തിയാണ് ദിലീപ് രേഖകള്‍ പരിശോധിച്ചത്. രേഖകള്‍ പരിശോധിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നേരത്തെ അങ്കമാലി കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു.

കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലാണ് കേസ് രേഖകള്‍ പരിശോധിക്കാന്‍ അനുമതി തേടി ദിലീപ് അങ്കമാലി കോടതിയെ സമീപിച്ചത്. കോടതി അനുവാദം നല്‍കിയതിനെതുടര്‍ന്ന് ദിലീപ് അങ്കമാലി കോടതിയിലെത്തി രേഖകള്‍ പരിശോധിച്ചു. അഭിഭാഷകനൊപ്പം എത്തിയ ദിലീപ് മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് രേഖകള്‍ പരിശോധിച്ചത്. നടിയുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ കാണിക്കരുതെന്ന് പോലീസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

കുറ്റപത്രം സമര്‍പ്പിച്ചതിനെതുടര്‍ന്ന് ഈ മാസം 19ന് ദിലീപ് ഉള്‍പ്പടെയുള്ള മുഴുവന്‍ പ്രതികളോടും ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. കുറ്റപത്രത്തിന്റെ പകര്‍പ്പ് കൈമാറുന്ന നടപടികളുടെ ഭാഗമായാണ് പ്രതികളോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചിരിക്കുന്നത്.

തുടര്‍ന്ന് കുറ്റപത്രം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് അയക്കും. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിചാരണ ഏതു കോടതിയില്‍ വേണമെന്ന് തീരുമാനിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News