പുതുവര്‍ഷത്തില്‍ ഈ വാഹനങ്ങള്‍ക്ക് വില കൂടും

പുതുവര്‍ഷത്തില്‍ വാഹന വില വര്‍ധിപ്പിക്കുമെന്ന് മാതരുതിയും ടൊയോട്ടയും പ്രഖ്യാപിച്ചതിനെ പുറമെ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മഹീന്ദ്രയും വില വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു ക‍ഴിഞ്ഞു. ജനുവരി ഒന്നു മുതല്‍ പാസഞ്ചര്‍, വാണിജ്യ വാഹനങ്ങളുടെ വില മഹീന്ദ്ര വര്‍ധിപ്പിക്കും.

മൂന്ന് ശതമാനം വരെ വിലവര്‍ധനവാണ് മഹീന്ദ്ര വരുത്തുക. ഫോക്‌സ്‌വാഗണും ഹോണ്ടയും, സ്‌കോഡയും, ഇസുസുവും വിലവര്‍ധന നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.

നാല് ശതമാനം വരെയാണ് ഫോര്‍ഡ് കാറുകള്‍ വര്‍ധിപ്പിക്കുന്നത്. ഫിഗൊ ഹാച്ച്ബാക്കില്‍ 20,000 രൂപ വരെയാണ് വില വര്‍ധിക്കാന്‍ സാധ്യത. അതേസമയം എന്‍ഡവര്‍ എസ്‌യുവിയില്‍ 1.2 ലക്ഷം രൂപ വരെ ഫോര്‍ഡ് വില വര്‍ധിപ്പിക്കും.

പുതുതായി വിപണിയില്‍ എത്തിയ ഇക്കോസ്‌പോര്‍ട് ഫെയ്സ്ലിഫ്റ്റ് പതിപ്പില്‍ 30,000 രൂപ വരെയും, കോമ്പാക്ട് സെഡാന്‍ ആസ്‌പൈറില്‍ 25,000 രൂപ വരെയും വില വര്‍ധിക്കുമെന്നാണ് സൂചന. ടൊയോട്ട കാറുകളില്‍ മൂന്ന് ശതമാനം വരെയാണ് വില വര്‍ധിക്കുക.

ടൊയോട്ടയുടെ എത്തിയോസ് ലിവയില്‍ 16,000 രൂപയും ഫോര്‍ച്യൂണര്‍ എസ്‌യുവിയില്‍ 81,000 രൂപയുമാണ് വില വര്‍ധിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News