അധ്യാപകനെ വകവരുത്താന്‍ പ്രിന്‍സിപ്പാളിന്‍റെ ക്വട്ടേഷന്‍; ഗുണ്ടകള്‍ക്ക് 10 ലക്ഷം നല്‍കി പ്രിന്‍സിപ്പാള്‍ മുങ്ങി

കീ‍ഴ്ജീവനക്കാരനായ അധ്യാപകനെ വകവരുത്താന്‍ 10 ലക്ഷം രൂപയുടെ ക്വട്ടേഷന്‍ നല്‍കിയ പ്രിന്‍സിപ്പാള്‍ ഒളിവില്‍. അധ്യാപകനെ ആക്രമിച്ച ഗുണ്ടകള്‍ പിടിയിലായതോടെയാണ് സംഭവം പുറത്തായത്. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം.

താനെയിലെ ഗ്യാനോഡേ സ്കൂളിലെ പ്രജാപതി എന്ന അധ്യാപകനെ ആക്രമിക്കുന്നതിനിടെ മൂന്ന് പേരാണ് പിടിയിലായത്.

ആക്രമണത്തിന് നേതൃത്വം നല്‍കിയവരില്‍ പ്രധാനി ഇതേ സ്കൂളിലെ ക്യാന്‍റീന്‍ മാനേജരാണ്. സംഭവം പുറത്തായതോടെ അധ്യാപകനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ പ്രിന്‍സിപ്പാ‍ള്‍ രമേശ് മിശ്ര ഒളിവില്‍ പോയി. ഇയാള്‍ ക്വട്ടേഷനായി നല്‍കിയ 10 ലക്ഷം രൂപ പ്രതികളില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു.

സ്ഥിരമായി സ്കൂളില്‍ വരാതിരുന്ന പ്രിന്‍സിപ്പളിനെതിരെ പ്രജാപതി പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പ്രിന്‍സിപ്പാളിനെതിരെ അന്വേഷണം നടന്നു വരികയായിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതക ക്വട്ടേഷന്‍ നല്‍കാന്‍ പ്രിന്‍സിപ്പാളിനെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News